Tuesday, 8 January 2013

1 comments

       പെണ്ണ്
എന്തിനുവന്നു പിറന്നുവീ മന്നിലായ്
പെണ്ണിന്‍ മുഖപടം ചാര്‍ത്തി നീ പിന്നെയും
നിന്നിലെ നിന്നെ കവരാന്‍ ഇരുട്ടിലായ്
പാര്‍ത്ത്ഇരിക്കും വന്യജീവികള്‍,ചോരന്മാര്‍
നിന്നെയും ചേര്‍ത്തു പിടിച്ച കാത്തീടുവാന്‍
ആവതില്ലിന്നൊരു കയ്ക്കും കരുത്തില്ല
ഏറെ പിടഞ്ഞും കരഞ്ഞും തളരവെ
കൈ പിടിചോന്നുയ്ര്‍ത്താന്‍ മനസില്ല
കണ്ണുനീര്‍ വീഴ്ത്തി കപടം ഇരുട്ടില്‍
കൂനിയിരിക്കുകയനെന്‍ മനസാക്ഷി

അമ്മയായ്,ജീവനാമ്രിതം ചുരത്തുന്ന
നന്മയായ് എന്നില്‍ അവതരിച്ചും
സോദറിയായ്,കരുത്ത്ആയി,താങ്ങായി
കൂട്ടായി കൂടവേ നിന്നുകൊണ്ടും
ഭാര്യയായ്,ജീവന്‍ എനിക്കായ്പകുതുതന്നേരെ
തണലായ്‌ നിന്നുകൊണ്ടും
ഏറെ ഭാവങ്ങങ്ങലോടെന്‍ മുന്നില്‍ നില്കിലും
ഏഴയാം നിന്‍ വ്യഥ കണ്ടതില്ല
എന്‍ ജീവനാകും തേന്‍ മധുവില്‍ നിന്‍
കനീരിനുപ്പു കലര്നതില്ല
എന്റെ സ്വപ്‌നങ്ങള്‍തന്‍ വീഥികളില്‍
നിന്‍ മുഖം എന്നും തെളിഞ്ഞതില്ല
നിന്‍ വിലാപങ്ങള്‍ തന്‍ മാറ്റൊലികള്‍
എന്‍ ഹൃദയത്തില്‍ മുഴങ്ങിയില്ല

മാനവനാണ് ഞാന്‍,ബന്ധിതനായ്
മൂകമിരുട്ടിലനെന്റെ വാസം
കൂരിരുലനെന്റെ ചുറ്റിലും എന്‍ ഭയം
തീര്‍ക്കുമാഘാതമാം കൂരിരുട്ട്
വ്യര്തമാം ജീവിതഭാരവും താങ്ങിയീ
വീധിയിലെത്രയോ ദൂരങ്ങള്‍ താണ്ടി
പാതകള്‍ മാറി,പരിവേഷങ്ങള്‍ മാറി
എനിലെഎന്നെ മറന്നു ഞാന്‍ നീങ്ങി
കരളിലെ കരുണതന്‍ നീരുരറവ വറ്റി
കപടതയാടുന്ന കളിയരങ്ങയി ഞാന്‍
എങ്കിലും നിന്‍ അനധ്യ യാത്രതന്‍ വേളയില്‍
കാതുവെക്കുന്നു ഞാന്‍ഒരു മിഴ്നീര്‍കണം
ആ മിഴിനീരിലൂടെനാത്മ നൊമ്പരം
നീ അറിഞ്ജീടുക,നീ പോറുതീടുക