Thursday, 28 June 2018

....

0 comments

സംസാരിക്കാനുള്ള മാർഗങ്ങൾ കൂടിയപ്പോൾ
സംസാരിക്കാൻ വിഷയം കുറഞ്ഞുപോയവരാണ് നമ്മൾ

Monday, 25 June 2018

....

0 comments
ഒരിക്കൽ മറക്കാൻ ആഗ്രഹിച്ചതെല്ലാം...
പിന്നെ ചിരിക്കാൻ
വകയായിട്ടുണ്ട്..

Thursday, 21 June 2018

....

0 comments

ചെറുപ്പത്തിൽ കണ്ണിൽ പെടാഞ്ഞതെല്ലാം
ഇന്നെന്റെ കണ്ണിലെ കരടാണ്

....

0 comments
യാഥാർഥ്യങ്ങൾക് നേരെ കണ്ണടയ്ക്കാൻ
ഇനിയാക്കില്ലെന്ന തിരിച്ചറിവോടെ
എന്റെ ബാല്യം അവസാനിക്കുന്നു
മനസ്സിൽ ഒരു മയിൽപ്പീലി തുണ്ട്
മാനം കാണാതെ ഒളിച്ചിരിക്കുന്നു

Monday, 18 June 2018

ഫാദർസ് ഡേ

0 comments
ഫാദർസ് ഡേ

ചായക്ക് ഓർഡർ ഇട്ടു ചുമ്മാ പുറത്തോട്ട് നോക്കി നിക്കുന്നനേരത് ആണ് കോയ വന്നു കയറിയത്..
"നീ എന്താ വൈകിയേ എന്നു വിചാരിച്ചിരിക്കുവർന്നു.."
"ഞ്ഞി ..വന്നിറ്റ് കുറെ നേരായ..'
"കുറച്ചേരായി..."
"അല്ല... നിന്റെ മോന്റെ ഒരു പോസ്റ്റ് കണ്ടല്ലോ...ഫേസ്ബുക് ഇൽ..സൂര്യനായ് തഴുകി ഉണർത്തുന്ന അച്ഛനെ ആണ് ഇഷ്ടം എന്നൊക്കെ പറഞ്ഞിട്ട്.."
"ഇഹ്ഹ്..."
"അതെന്ന്..ഇന്ന് അച്ഛമാർടെ ദിനമല്ലേ..നിന്റെ മോൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.. ഞാൻ ഓന്റെ ഫ്രണ്ട് ആണേ.."
"എനിക്ക് ഞ്ഞി പറയണത് ഒന്നും മനസിലാകുന്നില്ല..ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ടെൽ അത് ഓന് ആയിരിക്കില്ല.."
"അതേഡോ..സുകുമാരൻ നായർ കിഴക്കുപുറയിൽ അവനല്ലേ.."
"കിഴക്കുപുറയിൽ സുകുമാരൻ അവൻ തന്നെ..അവനെപ്പ നായർ ഒക്കെ ആയത്..ഇവിടേം നായർ എന്ന ഞാൻ ചേർത്തിട്ടിലാലോ.."
"അതൊക്കെ ഒരു ജാടക്കല്ലേ..ഇപ്പോ തൊക്കെ ഒരു സ്റ്റൈൽ ആണ്..എന്റെ മോന്റെ പേര് മര്യാദയ്ക്ക് വായിച്ചെടുക്കാൻ പോലും പറ്റില്ല..എന്തോ മുഹമ്മദ് പോപിൻസ് എന്നൊക്കെ ആണ്.."
"ഹമ്മ്.. എന്തായാലും അവൻ ഇങ്ങനെ ഒന്നും പറയാൻ പോണില്ല..ഇന്നലെ അവളുടെ മരുന്ന് തീർന്നത് വാങ്ങിക്കണം എൻ പറഞ്ഞപ്പോ അവനെന്നെ തിന്നില്ലനെ ഉള്ളു..ഉള്ളതൊക്കെ കൊണ്ട് കഴിയാന പറയണത്..വീട്ടിന്ന് ഇറങ്ങിപ്പോകാൻ പറയാത്തത് ഭാഗ്യം.."
"ആഹ്..എന്നിട്ടണല്ലേ ഇമ്മാതിരി പോസ്റ്റ് ഒക്കെ ഇടുന്നു.."
"അല്ല..ഇതിപ്പോ ഇടാൻ എന്താ വിശേഷം.."
"ആൾക്കാർക്ക് വല്ല വിശേഷോം വേണോ ഓരോന്ന് ഇതിൽ ഇടാൻ..ഇന്നലെ വീട്ടിൽ ഇരുന്നു കഞ്ഞി കുടിച്ച ചെക്കൻ പോസ്റ്റ് ഇട്ടേക്ൻ.. ഹാവിങ് ഡിന്നർ ഇൻ താജ് എന്ന്.. കണ്ടിട്ടും കൂടി ഉണ്ടാകില്ല അവൻ താജ്.."

ഹമ്മ്..എന്തായാലും ഇങ്ങനെ ഒരു ദിവസം ഉള്ളത് നന്നായി.. അങ്ങനെ എങ്കിലും ഇങ്ങനെ ഒരു ജന്മം ജീവിച്ചിരിപ്പുണ്ട് എന്ന് അവൻ ഓര്മിക്കുന്നുണ്ടല്ലോ..

ഇരമ്പി വന്ന ദേഷ്യം കടിച്ചമർത്തി രാഘവേട്ടൻ പീടിക വിട്ടിറങ്ങി 

Saturday, 16 June 2018

കച്ചവടം

0 comments
സ്കൂൾ നഷ്ടത്തിൽ ആണെന്നു..
സ്കൂൾ എന്നാണ് നഷ്ടത്തിലായത്?
വിദ്യാഭ്യാസം എന്നാണ് കച്ചവടം ആയത്?

Tuesday, 5 June 2018

പരിസ്ഥിതിദിനം

0 comments


പരിസ്ഥിതിദിനം

ഇന്നലെ മുറിച്ച മരത്തിന്ന് പകരം
ഇന്നൊരു തൈ ഞാൻ നടുന്നുണ്ട്
നാളെ വീണ്ടും മുറിക്കാലോ..