ചോറ് ചുമ്മാ ഉരുട്ടി കളിക്കുന്നതല്ലാതെ അപ്പു ഒന്നും കഴിക്കുന്നില്ല
ഈ ചെറുക്കാണിതെന്ത് പറ്റി..
സാധാരണ പാതിരായ്ക്ക് ആണ് വരുന്നത്..
ചോറും കറിയും പുളിച്ചു പോയലേ തിന്നു എന്ന് വാശി പോലെ..
പക്ഷെ ഇന്ന് ഉച്ചക്ക് വന്നു കേറീട്ടുണ്ട്..
തന്നത്താൻ കൊറേ ചോറു വിളമ്പി കഴിക്കുന്നു..എന്നാ പറ്റിയോ എന്തോ..
"എന്താടാ ഉരുട്ടി കളിക്കുന്നെ..കഴിക്കാൻ മേലെ.."
അവൻ തല കുമ്പിട്ടിരിക്കുന്നാണ്..
"അതേങ്ങാൻ കളഞ്ഞാൽ ..എന്റെ സ്വഭാവം മാറും..മര്യാദയ്ക്ക് കഴിച്ചോ.."
"ഞാൻ കഴിച്ചോളാം.."
അവൻ ഒരു ഉന്മേഷോം ഇല്ല..
"എന്താ നിനക്ക് സുഖമിലേ.. ആകെ നനഞ്ഞ കോഴിനെ പോലുണ്ടാലോ.."
"ഒന്നല്ല.."
ഈ പിള്ളേര് വലുതായ മിണ്ടതില്ലേ..പണ്ട് തന്റെ പിന്നാലെ നടന്നു ഓരോ കഥ പറയുന്ന ചെറുക്കനാ.. ഇപ്പോ വന്ന വല്ലോം കഴിക്കും..ഉടനെ റൂം ഇൽ പോയ കതകടക്കും.. ഒന്നു മിണ്ടാൻ നേരമില്ല..
" ആദർഷിനോട് എന്താ പ്രശനം..? നീ അവനെ തല്ലാൻ നോക്കിന്നൊക്കെ കേട്ടല്ലോ.."
"ആഹ്..തെണ്ടിതരം കാണിച്ചാൽ തല്ലും.."
"നീ എന്താ ഗുണ്ടയോ.. നിങ്ങൾ ചെറുപ്പത്തില് വല്യ ചങ്ങാതിമാരായിരുണല്ലോ.. ഇപ്പോ എന്താ.."
"ഇപ്പോ ചങ്ങാത്തം ഇല്ല..അത്ര തന്നെ.."
"പണ്ട് അവൻ ഇലാണ്ട് നീ സ്കൂളിൽ പോകുല്ലാർന്.. എല്ലാ കുരുത്തക്കേടിനും അവനല്ലർണോ കൂട്ട്.. ഇപ്പോ എന്താ വിശേഷം.."
"ഒന്നുല്ല.. പറഞ്ഞല്ലോ.."
"അപ്പു.."
അവൻ ഒന്നു കഴിച്ചു തുടങ്ങിയതെ ഉള്ളു..അപോത്തേക്കും അന്വേഷിച്ചു ആളെത്തി..കഴിപ്പ് നിർത്തി അവൻ പോകാനൊരുങ്ങി..
"അത് കഴിച്ചിട്ട് പോടാ.."
"വേണ്ട.."
ഈ ചെറുക്കനെ കൊണ്ട് തോറ്റു..മൂടിവെക്കാം.പിന്നെ വന്ന് കഴിക്കട്ടെ..
അവനെപോം തിരക്കാണ്.. ഇപ്പോ പാർട്ടി പ്രവർത്തനോമ് ഉണ്ട്..മറ്റേ പാർട്ടി ഇൽ ആയതോണ്ടാകും ഇപ്പോ ആദർഷിനോട് മിണ്ടറില്ല..
ഈ ഇടക്ക് വഴകിട്ടേനും അറിഞ്ഞു..
അവന്റെ അമ്മ രാജിയെ കണ്ടിരുന്നു..അവൾ അപ്പുനെ തിരക്കി..പണ്ട് അവന്റെ വീട്ടിൽ തന്നെ ആർന് അവൻ..കളിച്ച് മതിയവത്തെ ഇല്ല..തിരിച് പോരാറുണ്ടായിരുന്നില്ല..
കാലം എത്ര കഴിഞ്ഞു.. എന്തൊക്കെ മാറി..കൂട്ടു കൂടി നടന്നവർ ഇപ്പോ കണ്ണിൽ കണ്ടാ അടി ആയി..
ഉച്ച ഭക്ഷണം കഴിഞ്ഞ് ഒന്ന് മയങ്ങി പോയി സീത..പുറത്തു പാറുക്കുട്ടി 'അമ്മ വന്നു വിളിക്കുന്നു..എവിടെയോ അടിയന്തരം കൂടി വരുന്ന വഴിയാണ്..അവിടുത്തെ അടുക്കളപുറത്തെ വിശേഷം അറിയിക്കാൻ ആകും..കൂട്ടത്തിൽ ഒരു 100 രൂപ കടം വാങ്ങിക്കാനും..ശല്യം..
"സീതേ.. ഒന്നിങ്ങോട്ട് വന്നേ.."
"എന്താ പാറുക്കുട്ടി അമ്മേ..എവിടുന്ന ഇപ്പോ.."
"അതൊക്കെ പിന്നെ പറയാം..നിന്റെ ചെറുക്കാൻ എവിടെ.."
"അവൻ ഉച്ചക്ക് പോയതാ..വന്നിട്ടില്ല..എന്തേ.."
"അങ്ങാണ്ടിയിൽ ആരോ പറയണത് കേട്ടു..സത്യാണെന് അറിഞ്ഞുടാ..നമ്മുടെ പുതങ്കണ്ടതിലെ രാധാകൃഷ്ണന്റെ മോനിലേ.. ആദർശ്.. അവനെ ആരോ വെട്ടിയെന്നു.."
ഈശ്വരാ..ഇന്നും കൂടി വിചാരിച്ചതല്ലേ ഉള്ളു..
"എന്താ പറ്റിയെ.. എന്തിനാ അവനെ വെട്ടിയെ.."
"പാർട്ടി പ്രശ്നാന്നാ തോന്നുന്നെ..ഇടക് ഒരു കാശപിഷാ ഒകെ ഉണ്ടായലോ..നിന്റെ മോനും ആ പാർട്ടി ഇൽ ഉണ്ടല്ലേ..സൂക്ഷിച്ചിരുന്നൊ.. എല്ലാരേം പോലീസ് തിരയുന്നുണ്ട്.."
ഈശ്വര..ഇതിൽ അപ്പുണ് ഒരു പങ്ക് ഉണ്ടാകല്ലേ..
പാറുക്കുട്ടി 'അമ്മ വന്നു പോയെപ്പിന്നെ ഒരു സമാധാനോം ഇല..അപ്പുനെ ഒന്ന് കണ്ടു കിട്ടിയെങ്കിൽ.. അവൻ ഒന്നും ചെയ്ത് കാണില്ല..അവർ വല്യ ചങ്ങാതിമാരല്ലേ.. ആയിരുന്നല്ലോ..
അയൽപക്കത്തെ രാജേട്ടൻ വന്നു..
"എന്താ രാജേട്ടാ..ആദർഷിനെ ആരോ വെട്ടിയെന്നോകെ കേട്ടാലോ.."
"ഹമ്മ്..സത്യാണ്.. 15 വെട്ട് വെട്ടി..ചെക്കൻ പോയി.. തുന്നി കെട്ടി ഇപ്പോ വീട്ടിൽ എത്തിച്ചിട്ടുണ്ടാകും.."
"ഈശ്വര.."
"അപ്പും കൂട്ടരും ആണ് ചെയ്തേ എന്ന കണ്ടവർ പറഞ്ഞത്..സംഗതി പോലീസ് കേസ് ആകും..അവൻ ഇങ്ങോട്ടേക്ക്ക് വന്നോ?"
ഒന്നും പറയാൻ പറ്റിയില്ല..അവന്റെ പോക്ക് കണ്ടപ്പോ തോന്നിയതാണ്..അവനെന്തോ മനസിൽ ഉറപ്പിച്ചിരുന്നു..പക്ഷെ..അപ്പു..
"സത്യയിരിക്കില്ല..അൽകാർക് എന്താ പറഞ്ഞൂടാതെ..കുഴപ്പൊന്നും ഉണ്ടാകില്ല..നമുക്ക് നോക്കാം...അവനോട് ഒന്ന് സൂക്ഷിക്കാൻ പറഞ്ഞേക്കു.."
ഒരു മനുഷ്യന്റെ ജീവൻ എടുക്കാൻ മാത്രം അവൻ വലുതയെന്ന അറിഞ്ഞില്ല.ശേരിയാ.. അവൻ ഉയരം വച്ചു..ബലം വച്ചു..എന്നാണ് ഒരാളെ കൊല്ലാനുള്ള മനക്കടുപ്പം അവൻ വന്നത്..
പാർട്ടി നേതാവ് സുകുമാരൻ വന്നു..അവനെ പുറത്തിറക്കാൻ ഉള്ള എല്ലാം ചെയ്യാൻ വാഗ്ദാനം തരാൻ..
ചൂലെടുത് ആട്ടിയിറക്കി അവനെ..
തമ്മിൽ തല്ലി ചാകുമ്പോ ചോരാകുടിക്കുന്ന ചെന്നായ..
വൈകുന്നേരത്തെ വാർത്തയിൽ അപ്പുനെ അറസ്റ് ചെയ്തെന് കണ്ടു..അവന്റെ വീഡിയോ കാണിക്കുന്നുണ്ട്..എന്നാണ് അവന്റെ കണ്ണിലെ മനുഷ്യതം വറ്റി പോയത്..
അവനെടുത് വച്ച ഭക്ഷണം പുളിച്ച പോകുന്നു..കളയാൻ വയ്യ..കഴിക്കണം..
പിറ്റേന്നു കഥയറിഞ്ഞു ഗള്ഫിന്ന് സുധാകരേട്ടൻ വിളിക്കും..അവളുടെ വളർത്തു ദോഷം അന്ന് പഴിചാരി ആശ്വസിക്കാൻ..അവൾ ശ്രദ്ധിക്കാഞ്ഞിട്ടാണെന് കുറ്റം പറയാൻ..മണൽകാട്ടിലെ കഷ്ടപ്പാട് വിളമ്പാൻ.. അത് കേൾക്കാൻ മനസില്ലാഞ്ഞിട്ടാണോ എന്തോ..സീത കണ്ണു തുറന്നില്ല..