നുണ പറയാൻ ഒരു ദിനമുള്ളത്
നല്ലതല്ലേ..
നേരാകണം എന്നോർത്തു
നുണ പറഞ്ഞു കാണും ചിലരിന്ന്..
നേരിന്റെ നീറ്റൽ തൊടുമ്പോ
നുണ കൊണ്ട് ചിരി ഇട്ടു
മറച്ചിട്ടുണ്ടാകും ചിലരിന്ന്..
എന്നെ എനിക്ക് ഓർക്കാൻ ആകുന്നില്ല..
എങ്ങനെ ആയിരുന്നു ഞാൻ..
ഓർത്തെടുക്കാൻ ശ്രമിച്ചു ശ്രമിച്ചു..
കിതച്ചു ഞാൻ വീഴുമ്പോ..
പഴയ പുസ്തകങ്ങൾ
ചിരിച്ചു കൊണ്ട് തുറന്നു തരുന്നു..
എന്റെ എഴുത്തു..
എന്റെ കവിതകൾ..
..
എഴുത്തു നിർത്തരുത്..
നാളെ എന്നെ മറന്നു പോകുമ്പോൾ
ഓർത്തെടുക്കാൻ
എനിക്കൊരു വരി വേണം..
ഒരു വാക്ക് വേണം..
വെളിച്ചം കാണാത്ത മയിൽപ്പീലി പോലെ
ഒളിച്ചുവെക്കുന്നെന്റെ വാക്കുകളെ ഞാൻ
ഒരിക്കൽ ഈ പുസ്തകം മറിച്ചു നോക്കുമ്പോൾ
ഓർത്തു ചിരിക്കാൻ മറന്നു വെക്കുന്നു..
എന്നെ ഓർത്തെടുക്കാൻ മറച്ചു വെക്കുന്നു..