Sunday, 14 December 2014

ഏകാന്തതയോട്

0 comments
ഏകാന്തതയോട് ...

എന്ത് ചൊല്ലി നിന്നെ വിളിക്കണം
ഏത്  വാക്കിനാൽ നിന്നെ വർണിക്കണം
നിന്നെ ഞാൻ എന്ന പോൽ അറിഞീടിലും
അന്ന്യരെപ്പോൽ അകന്നിരിക്കുന്നു നാം

കുശലമൊന്നും ചോദിപ്പതില്ല
പരിഭവങ്ങൾ,പിണക്കങ്ങൾ ഇല്ല
വാക്കുകൾ നമുക്കിടയിൽ ഇല്ല
വേദന മാത്രം നാം അറിയുന്നു

കൂട്ടുകാർ തൻ മേളമില്ലാതെ
കൊച്ചനിയന്റെ കളികളില്ലാതെ
അമ്മതൻ സുഗാന്വേഷമില്ലാതെ
കൂരിരുട്ടിൽ നിന്നെയും നോക്കി
കണ്ണിമയ്ക്കതിരികുനിതാ ഞാൻ

ഒരു കുളിർ കാറ്റിൻ താളമില്ലാതെ
ഒരു കുയിൽ പാടും ഗാനമില്ലാതെ
എത്ര രാവുകൾ നിന്നെയും ചേർത്ത് വച്ച് -
എത്ര കണ്ണീർ വാർത്തു കഴിഞ്ഞു നാം

എത്ര കാതങ്ങൾ പിന്നിട്ടു പോയി നാം
എത്ര കാലങ്ങൾ നമ്മെ കടന്നുപോയ്
ഇത്രയും കാലമെന്നെ പിരിയതോരു -
ഉറ്റ ചങ്ങാതി നീ മാത്രമാകാം

നിന്നെ ഞാൻ സ്നേഹിച്ചതില്ല
നിന്നെ ഞാൻ ഓർതിരുന്നില്ല
നിന്നെ കൈവിടാൻ വയ്യതൊരിക്കലും
എന്റെ നെഞ്ചോടു ചേർത്തു വച്ചില്ല
എന്തിനെന്നെ പിന്തുടരുന്നു
എന്നും എന്നും കൂട്ടിരിക്കുന്നു
എന്ത് ബന്ധം നമ്മളെ ഇവ്വിദം
ഇത്ര കാലമായ് ബന്ധിചിടുന്നു

ആരു നീ എന്നാത്മമിത്രമോ
നോവിലെന്നെ തളർത്തുന്ന ശത്രുവോ
ആരു തന്നെ ആകിലും നിന്നെ
വേർപിരിയാൻ എനിക്കിനി വയ്യ
അത്രമേൽ നമ്മൾ പരിചിതർ
അത്രമേൽ തമ്മിൽ അലിഞ്ഞവർ



Saturday, 13 December 2014

എഴുതാത്ത കവിത

0 comments
എഴുതാത്ത കവിത

പറയാൻ മടിചെന്നിൽ ഏറെനാൾ കാതുവച്ചോ -
ഒരു കവിത ഞാൻ ഇന്നു പാടാം
ഒരു മഷിത്തുള്ളി എൻ മനസ്സിൽ പടരുന്നു
ഒരു വക്കിനായ് പരതുന്നു
ഓർക്കാൻ ശ്രമിക്കുന്നു മങ്ങുമീ ചിന്തയെ
മനസിലെറ്റാൻ ശ്രമിക്കുന്നു
വാക്കുകൾ തുള്ളി തുളുമ്പാതെ നാവിന്റെ
തുമ്പത്ത് വന്നിരിക്കുന്നു
കവിതയുടെ അച്ചിൽ ഒതുങ്ങാതുരയ്ക്കാതെ
വരികൾ തുളുമ്പി മറയുന്നു
പ്രാസങ്ങലറിയാതെ
രാഗങ്ങൾ നിറയാതെ
പൂർണമായീടാതെ
രൂപമുൾക്കൊലാതെ
ഒരു കവിത എന്റെ മനസ്സിൽ നില്പു
മത്തമാം ഏതോ കിനാവിൽ മുഴുകി
മരവിച്ചു നിൽകുമെൻ മനസ്സിൽ നിന്നിവളെ
ഈ കവിതയെ,ഞാൻ കണ്ടെടുക്കെ
മെല്ലെയെൻ നെഞ്ചോടു ചേർക്കേ
അറിയതിടരുന്നതെന്തെൻ ശ്രുതി ,തെറ്റി
മുറിയുന്നു താളവും
എഴുതി മുഴുവിക്കുവാൻ ആകാതെ ഇന്നെന്റെ
മനസുഴലുന്നു മടുത്തു പിൻവാങ്ങുന്നു
കിതച്ചു മാറുനെന്റെ പേനയും മഷി തുപ്പി
വീണിടുന്നു വിമൂകം മരിക്കുന്നു
ജീവനോടിന്നിതിനെ മൂടണം
വേറെന്തു ചെയ്യാൻ..?
അത് മാത്രം മനം ഉരുവിടുന്നു
എഴുതാതെ എഴുതാതെ ഏറെ കവിതകൾ
മരിപ്പതുണ്ടെന്റെ മനസ്സിൽ
അതിലിനി ഇവളുടെ പേര് ചേര്തോലാം

പൊറുക്കെന്റെ കവിതേ ,നിനക്ക് നല്കാനിനി
ഒരു മഷിതുള്ളിയും ബാക്കിയില്ലെന്റെയീ
കരളിൽ ഉറങ്ങി കിടക്കു നീ
കാത്തു ഞാൻ വച്ചിടാം
കരയാതിടരാതുരങ്ങു നീ
കാലങ്ങൾ എത്ര കടന്നു പോയാലും
കാണും നമ്മളീ വീഥിയിൽ വീണ്ടും