Saturday, 13 December 2014

എഴുതാത്ത കവിത

എഴുതാത്ത കവിത

പറയാൻ മടിചെന്നിൽ ഏറെനാൾ കാതുവച്ചോ -
ഒരു കവിത ഞാൻ ഇന്നു പാടാം
ഒരു മഷിത്തുള്ളി എൻ മനസ്സിൽ പടരുന്നു
ഒരു വക്കിനായ് പരതുന്നു
ഓർക്കാൻ ശ്രമിക്കുന്നു മങ്ങുമീ ചിന്തയെ
മനസിലെറ്റാൻ ശ്രമിക്കുന്നു
വാക്കുകൾ തുള്ളി തുളുമ്പാതെ നാവിന്റെ
തുമ്പത്ത് വന്നിരിക്കുന്നു
കവിതയുടെ അച്ചിൽ ഒതുങ്ങാതുരയ്ക്കാതെ
വരികൾ തുളുമ്പി മറയുന്നു
പ്രാസങ്ങലറിയാതെ
രാഗങ്ങൾ നിറയാതെ
പൂർണമായീടാതെ
രൂപമുൾക്കൊലാതെ
ഒരു കവിത എന്റെ മനസ്സിൽ നില്പു
മത്തമാം ഏതോ കിനാവിൽ മുഴുകി
മരവിച്ചു നിൽകുമെൻ മനസ്സിൽ നിന്നിവളെ
ഈ കവിതയെ,ഞാൻ കണ്ടെടുക്കെ
മെല്ലെയെൻ നെഞ്ചോടു ചേർക്കേ
അറിയതിടരുന്നതെന്തെൻ ശ്രുതി ,തെറ്റി
മുറിയുന്നു താളവും
എഴുതി മുഴുവിക്കുവാൻ ആകാതെ ഇന്നെന്റെ
മനസുഴലുന്നു മടുത്തു പിൻവാങ്ങുന്നു
കിതച്ചു മാറുനെന്റെ പേനയും മഷി തുപ്പി
വീണിടുന്നു വിമൂകം മരിക്കുന്നു
ജീവനോടിന്നിതിനെ മൂടണം
വേറെന്തു ചെയ്യാൻ..?
അത് മാത്രം മനം ഉരുവിടുന്നു
എഴുതാതെ എഴുതാതെ ഏറെ കവിതകൾ
മരിപ്പതുണ്ടെന്റെ മനസ്സിൽ
അതിലിനി ഇവളുടെ പേര് ചേര്തോലാം

പൊറുക്കെന്റെ കവിതേ ,നിനക്ക് നല്കാനിനി
ഒരു മഷിതുള്ളിയും ബാക്കിയില്ലെന്റെയീ
കരളിൽ ഉറങ്ങി കിടക്കു നീ
കാത്തു ഞാൻ വച്ചിടാം
കരയാതിടരാതുരങ്ങു നീ
കാലങ്ങൾ എത്ര കടന്നു പോയാലും
കാണും നമ്മളീ വീഥിയിൽ വീണ്ടും

0 comments:

Post a Comment