Tuesday, 13 November 2012

A POEM ABOUT "MALALA"

0 comments

ചോളപ്പൂവ് 

പൊങ്ങും വെടിപ്പുക ,കണ്ന്ധങ്ങളില്‍
ആര്‍ത നാദം ഉയരും വരണ്ട ഭൂവില്‍
പൂവിട്ടൊരു കുഞ്ഞു പൂവിന്‍ സുഗന്ധ മിന്‍
എന്നെയും തേടി  വന്നെത്തിയല്ലോ
ആ ഗന്ധമേന്നോടു ചൊല്‍വു ,സുഗന്ധിയാം
ആ കുഞ്ഞുപൂവിന്‍ കിനാക്കളെല്ലാം
ആ പൂവ് ചൊല്‍വു  കൊഴിഞ്ഞു വീഴും കുഞ്ഞു
സ്വപ്നങ്ങള്‍ ,മോഹങ്ങള്‍ ,ഗദ്ഗതങ്ങള്‍
ബന്ധിതമാകും ചിറകുകലോടെയാ
വിണ്ണിനെ നോക്കി കരഞ്ഞു കൊണ്ടും
കുഞ്ഞു കിനാക്കളെ കണ്ണുനീര്‍ മാരിയില്‍
കൈവിട്ടു പോകാതെ കാത്തു  കൊണ്ടും
ഏറെ  പിടഞ്ഞും ,തളര്‍ന്നും  നിന്‍ ആത്മാവു
കേന്നുപാടുന്നോരീ ഗാനമെല്ലാം
ഇന്നെനിക്കേറെ പരിചിതം ,നിന്‍ വ്യഥ
എന്നുടെ നോവായ്‌  ഭവിച്ചിടുന്നു
നിന്നെ അറിവു  ഞാന്‍ ,നിന്നിലൂടിന്നുനിന്‍
നാടിന്റെ  നന്മയും ഞാനറിവു
നഷ്ട സ്വപ്‌നങ്ങള്‍  നിന്‍ കണ്ണിണയില്‍ ,പുതു
ജന്മങ്ങള്‍  നേടുവതിന്നു കാണ്മു
നിന്‍ പ്രഭ പെയ്യുമീ ഭൂവില്‍ പുതിയതാം
ഭാവന മൊട്ടിടും കാഴ്ച കാണ്മു
നിന്നെ തളര്തുവാന്‍  ആകില്ലയോന്നിനും
നിന്നില്‍  പുതുയുഗം കന്ന്തുരപ്പൂ
നിന്നിലെ നന്മയെ കൈവനങ്ങുന്നു ഞാന്‍
നിന്നെയെന്‍  നെഞ്ചോടു ചേറ്തിടുന്നു

Monday, 12 November 2012

2 comments

                  ഇഷ്ടങ്ങള്‍


പാളങ്ങലേറി കുതിച്ചുപായും ജീവിതമാണെനിക്കെന്നാകിലും
പൂഴിമണ്ണ്‍പാതയില്‍   പിച്ചവെക്കും കോമാള ബാല്യമാണിന്നും ഇഷ്ടം

ഈ  മരുക്കാറ്റിന്‍  വരള്‍ച്ച പോലും ഇന്നു പരിചിതമെന്നാകിലും
എന്‍  കിളി വാതിലില്‍  താളമിടും  കുഞ്ഞിളം കാറ്റിന്നും ഏറെയിഷ്ടം

എന്‍ പദതാളത്തെ ഓര്‍ത്തു കൊണ്ടും എന്‍  വിളി കേള്‍ക്കാന്‍  കൊതിച്ചുകൊണ്ടും
കാത്തിരുന്നേറെ  തളര്‍ന്ന കണ്ണില്‍  പൂക്കും ചിരിതന്നെയേറെ  ഇഷ്ടം

എന്‍  മണല്‍  പാതതന്‍  ഓരത്തിലെ  പുല്കൊടിതുമ്പിലായ്‌   ഊയലാടും
കുഞ്ഞു ഹിമാകണമോന്നുതന്നില്‍  മെല്ലെ ഒളിച്ചിരുന്നെതിനോക്കും
പൊന്‍വെയില്‍  നാളത്തെ  തന്നെ ഞാനെന്‍  മാനസതോടിന്നു  ചേര്‍ത്തു വായ്പ്പൂ


പുഞ്ചിരിപ്പൂക്കള്‍  വിടര്‍ത്തി  എന്നെ  ചുംബിചുനര്‍ത്തും  പുലരിയെക്കാള്‍
മുല്ലമലര്‍ കളാല്‍  ശോഭിതമാം  തന്‍  മുടിക്കെട്ടിനെയും  തലോടി
തെല്ലു തളര്‍ന  മിഴികളാലെ  എന്നെയുഴിഞ്ഞും  കരഞ്ഞുകൊണ്ടും
മെല്ലെ  വിടചൊന്നകന്നു പോകും  ധാത്രിയാമീരാത്രി  തന്നെയിഷ്ടം

ഏറേ കരഞ്ഞും ക്രുദ്ധയായും  കുപ്പിവളകള്‍  എറിഞ്ഞുടച്ചും
ആര്‍ത്തലയ്ക്കും  തപ്തസാഗരത്തെ  അശ്രുബിന്ധുകളെ പോല്‍  ചമയ്ച്ചും
എന്നില്‍  മഴയായ്  പെയ്തൊഴിയും  ഈ  മഴക്കാലമാണിന്നും  ഇഷ്ടം

തന്‍  പ്രണയത്തിനെ  തേടിയേറെ  കാതങ്ങള്‍ താണ്ടിവരും പുഴയെന്‍ -
കാല്കളില്‍  മുത്തമിട്ടേറെ  വിതുമ്പിയോന്നര്‍ത്തു  പാടും ഗാനമേറെ  ഇഷ്ടം

ഇഷങ്ങള്‍  ഇവ്വിധം  ഏറെയുണ്ടെങ്കിലും
നഷ്ട സ്വപ്‌നങ്ങള്‍  തന്നെയാണേറ്റം  ഇഷ്ടം