പ്രയാണം
ഇനി മതിയാക്കിടം ഈ പ്രയാണം,എന്‍ ചിറകില്‍
അവസാന തൂവലും ഇന്ന് പോഴിഞ്ഞുപോയ്
സ്നേഹമാം സത്യത്തെ തേടിയലന്ജോരെന്‍
ചിന്തകള്‍ കെട്ടു,കരിന്തിരി കത്തുന്നു
ഇനി മതിയാക്കിടം ഈ പ്രയാണം,എന്നില്‍ എരിയും
അവസാന തിരിയും അനഞ്ഞുപോയ്
കരയാതുറങ്ങാന്‍ പഠിക്കണം,ഓര്‍മ്മകള്‍
തഴുകാതെ,ഒന്നും തിരയാതെ എപ്പൊഴും
ചിരിയായ് പടരാന്‍ പഠിക്കണം,കണ്ണുനീര്‍
പൊഴിയാതെ,ഹൃദയം നുറുങ്ങാതെ എന്നേക്കും
കരളിലായ് കത്തോരീ സ്വപ്‌നങ്ങള്‍ അത്രയും
കളയണം,ചിന്തതന്‍ ചിറകറ്റു വീഴ്ത്തണം
എന്നെ മറന്നു ജീവിക്കാന്‍ പഠിക്കണം,
ഒന്നിലും ആശ കണ്ടെതാതിരികണം
ഇനി മതിയാക്കിടം ഈ പ്രയാണം എന്നില്‍
അവസാന താളവും ഇന്നു നിലച്ചുപോയ്
കളയെണ്ടാതെങ്ങനെ വേദന തിന്നുമീ
ഹൃദയത്തെ ,സ്വപ്‌നങ്ങള്‍ തേടുമീ കണ്കളെ
കളയെണ്ടാതെവിടെയീ മൌനങ്ങളെ എന്നില്‍
നിറയും ഇരുട്ടാം ഏകാന്ദതയെ
ദാഹനീര്‍ തേടി കരയുമീ പ്രാണന്റെ-
പക്ഷിയെ ,അതിന്റെയീ പാടുകളെ...
ഈ മഴയ്ക്കപ്പുറം ഞാന്‍ കാതിരുന്നോരാ
വര്‍ണം വിതറും വസന്തത്തെയും
ഇനി മതിയാക്കിടം ഈ പ്രയാണം,എന്നില്‍
അവസാന മോഹവും ഇന്ന് പോലിഞ്ഞുപോയ്
അനയുവനില്ലൊരു പൊന്‍പുലരി,എന്നില്‍
ഉയരുവാനില്ലൊരു പോന്പ്രതീക്ഷ
ഒരുപിടി ഓര്‍മ്മകള്‍ നല്‍കുമീ നീറ്റലും
പിടയുമീ ജീവനും ബാക്കിനില്പ്പൂ