Tuesday, 21 August 2012

in memory of all who sacrificed their life for our country ...

                                                        രക്തപുഷ്പങ്ങള്‍ 
പോരടങ്ങി ജയഭേരികള്‍ കേള്‍ക്കയായ്
പാരിതില്‍ പുതു ശാന്തി പരക്കയായ്
ചോരവീണ് ചുവന്നോരീ മണ്ണിതില്‍ 
ബാക്കിനില്പ്പതു നിന്നോര്‍മ മാത്രമായ്
പോര്‍ക്കളത്തില്‍ ഒരു രക്തപുഷ്പമായ്
സ്വന്ത ജീവിതം നല്‍കി നീ ധീരനായ്‌ 
യാത്രചോദിച്ചു പോകവേ കണ്‍കളില്‍ 
മുറ്റിനില്‍ക്കുന്നു ഇറ്റു കണ്ണീര്‍കണം 
ചോര്‍നനുപോകില്ല നീ തന്ന ധൈര്യവും 
മാഞ്ഞുപോകില്ല നിന്റെ സ്മരണകള്‍ 
മ്ര്യുത്യു പോലും ജയിച്ചില്ല നിന്‍ മുന്നില്‍ 
നിത്യമായിത നില്‍ക്കുന്നു നിന്‍ നാമം 
നിന്റെ ചോരയില്‍ നിന്നും ജനിക്കുന്നു 
ആയിരം പടയാളികള്‍ ധീരന്മാര്‍ 
അഗ്നിദേവന്റെ ശക്തിയര്‍ജിച്ചവര്‍ 
അമ്മതന്നുടെ കണ്ണീര്‍ തുടക്കുന്നു 
നിന്റെ വീരക്രിത്യമീ മന്നിലായ്
ശ്വേതപുഷ്പങ്ങള്‍ എങ്ങും വിടര്‍താവേ
ശാന്തി തന്നുടെ ഗീതം മുഴക്കവേ 
ഉള്തടത്തില്‍ തുടിപ്പതഭിമാനം 
എന്നും എന്നും കെടാതെ ജ്വലിക്കുന്ന
പൊന്‍ വിളക്കായ്‌ നിന്‍ സ്മൃതി മാറവേ 
ഭാരതീയര്‍ തന്‍ നെഞ്ചില്‍ ഉയരുന്നു
ഒട്ടമന്ത്രം "അമ്മ ജയിക്കട്ടെ "

0 comments:

Post a Comment