"അന്ന് കോരിച്ചൊരിയുന്ന മഴയായിരുന്നു..
ഓലപ്പുരയിൽ ആകെ വെള്ളം
അതിനിടക്ക് നിന്റെ കരച്ചിൽ
പനി പിടിച്ചിട്ട്..
ഈ പെടാപാടിന്റെ ഇടയിൽ..
നിന്നെ പെറ്റതിന്
അതിയാന്റെ വക ചീത്ത..
പട്ടിണി പങ്കിടാൻ ഒരുത്തൻ കൂടെ വേനായിരുന്നോ എന്ന്..
വയറ്റിൽ വച്ചുതന്നെ കൊന്നുകളയാൻ
അങ്ങേരെന്നോട് പറഞ്ഞിട്ടില്ല..
പറഞ്ഞാലും ഞാൻ ചെയ്യത്തു മില്ല..
അന്ന് നിന്നെ നെഞ്ചത്ത് ചേർത്തുവച്ച്
മഴ തോരാൻ ഞാൻ പ്രാർത്ഥിക്കും..
നിന്റെ കുഞ്ഞു വയറ്റിൽ നിന്ന്
ചില മൂളക്കങ്ങൾ..
വിശന്നിട്ട്..
ഓറങ്ങിപ്പോയാലും..നിന്റെ നെഞ്ചിടിക്കുന്നുണ്ടോ എന്ന് നോക്കി..
നോക്കി നേരം വെളുപ്പിച്ചിട്ടുണ്ട്..
ഇന്ന് നീ വിളമ്പിത്തന്ന കഞ്ഞിക്ക്
നല്ല സ്വാദ്...
എത്രകാലമായി നമ്മളിങ്ങനെ ഇരുന്നിട്ട്..
നീ ഇങ്ങനെ എനിക്ക് വാരിതന്നിട്ട്..
പുറത്ത് നല്ല മഴയാ അല്യോ..
എനിക്ക് ഇനിം കഴിക്കാൻ തോന്നുന്നു..
നീ വാരി താ.. നിനക്ക് ഞാൻ എത്ര വാരിതന്നതാ..
"അല്ലേൽ വേണ്ട..എനിക്ക് നല്ല ഉറക്കം വരുന്നു..ചുമച്ചു ചുമച്ചു ഇന്നലെ തീരെ ഉറങ്ങാൻ പറ്റിയില്ല.."
ചുമക്കാതെ..ഒന്നു കിതക്കുകപോലും ചെയ്യാതെ അമ്മ ഉറങ്ങി..
അത് കണ്ടവൻ നെഞ്ചുപൊട്ടി കരഞ്ഞു..
കൈയിലെ കഞ്ഞിപാത്രത്തിൽ അവന്റെ കണ്ണീരിന്റെ ഉപ്പ് ചേർന്നു..