Tuesday, 13 November 2012

A POEM ABOUT "MALALA"

0 comments

ചോളപ്പൂവ് 

പൊങ്ങും വെടിപ്പുക ,കണ്ന്ധങ്ങളില്‍
ആര്‍ത നാദം ഉയരും വരണ്ട ഭൂവില്‍
പൂവിട്ടൊരു കുഞ്ഞു പൂവിന്‍ സുഗന്ധ മിന്‍
എന്നെയും തേടി  വന്നെത്തിയല്ലോ
ആ ഗന്ധമേന്നോടു ചൊല്‍വു ,സുഗന്ധിയാം
ആ കുഞ്ഞുപൂവിന്‍ കിനാക്കളെല്ലാം
ആ പൂവ് ചൊല്‍വു  കൊഴിഞ്ഞു വീഴും കുഞ്ഞു
സ്വപ്നങ്ങള്‍ ,മോഹങ്ങള്‍ ,ഗദ്ഗതങ്ങള്‍
ബന്ധിതമാകും ചിറകുകലോടെയാ
വിണ്ണിനെ നോക്കി കരഞ്ഞു കൊണ്ടും
കുഞ്ഞു കിനാക്കളെ കണ്ണുനീര്‍ മാരിയില്‍
കൈവിട്ടു പോകാതെ കാത്തു  കൊണ്ടും
ഏറെ  പിടഞ്ഞും ,തളര്‍ന്നും  നിന്‍ ആത്മാവു
കേന്നുപാടുന്നോരീ ഗാനമെല്ലാം
ഇന്നെനിക്കേറെ പരിചിതം ,നിന്‍ വ്യഥ
എന്നുടെ നോവായ്‌  ഭവിച്ചിടുന്നു
നിന്നെ അറിവു  ഞാന്‍ ,നിന്നിലൂടിന്നുനിന്‍
നാടിന്റെ  നന്മയും ഞാനറിവു
നഷ്ട സ്വപ്‌നങ്ങള്‍  നിന്‍ കണ്ണിണയില്‍ ,പുതു
ജന്മങ്ങള്‍  നേടുവതിന്നു കാണ്മു
നിന്‍ പ്രഭ പെയ്യുമീ ഭൂവില്‍ പുതിയതാം
ഭാവന മൊട്ടിടും കാഴ്ച കാണ്മു
നിന്നെ തളര്തുവാന്‍  ആകില്ലയോന്നിനും
നിന്നില്‍  പുതുയുഗം കന്ന്തുരപ്പൂ
നിന്നിലെ നന്മയെ കൈവനങ്ങുന്നു ഞാന്‍
നിന്നെയെന്‍  നെഞ്ചോടു ചേറ്തിടുന്നു

Monday, 12 November 2012

2 comments

                  ഇഷ്ടങ്ങള്‍


പാളങ്ങലേറി കുതിച്ചുപായും ജീവിതമാണെനിക്കെന്നാകിലും
പൂഴിമണ്ണ്‍പാതയില്‍   പിച്ചവെക്കും കോമാള ബാല്യമാണിന്നും ഇഷ്ടം

ഈ  മരുക്കാറ്റിന്‍  വരള്‍ച്ച പോലും ഇന്നു പരിചിതമെന്നാകിലും
എന്‍  കിളി വാതിലില്‍  താളമിടും  കുഞ്ഞിളം കാറ്റിന്നും ഏറെയിഷ്ടം

എന്‍ പദതാളത്തെ ഓര്‍ത്തു കൊണ്ടും എന്‍  വിളി കേള്‍ക്കാന്‍  കൊതിച്ചുകൊണ്ടും
കാത്തിരുന്നേറെ  തളര്‍ന്ന കണ്ണില്‍  പൂക്കും ചിരിതന്നെയേറെ  ഇഷ്ടം

എന്‍  മണല്‍  പാതതന്‍  ഓരത്തിലെ  പുല്കൊടിതുമ്പിലായ്‌   ഊയലാടും
കുഞ്ഞു ഹിമാകണമോന്നുതന്നില്‍  മെല്ലെ ഒളിച്ചിരുന്നെതിനോക്കും
പൊന്‍വെയില്‍  നാളത്തെ  തന്നെ ഞാനെന്‍  മാനസതോടിന്നു  ചേര്‍ത്തു വായ്പ്പൂ


പുഞ്ചിരിപ്പൂക്കള്‍  വിടര്‍ത്തി  എന്നെ  ചുംബിചുനര്‍ത്തും  പുലരിയെക്കാള്‍
മുല്ലമലര്‍ കളാല്‍  ശോഭിതമാം  തന്‍  മുടിക്കെട്ടിനെയും  തലോടി
തെല്ലു തളര്‍ന  മിഴികളാലെ  എന്നെയുഴിഞ്ഞും  കരഞ്ഞുകൊണ്ടും
മെല്ലെ  വിടചൊന്നകന്നു പോകും  ധാത്രിയാമീരാത്രി  തന്നെയിഷ്ടം

ഏറേ കരഞ്ഞും ക്രുദ്ധയായും  കുപ്പിവളകള്‍  എറിഞ്ഞുടച്ചും
ആര്‍ത്തലയ്ക്കും  തപ്തസാഗരത്തെ  അശ്രുബിന്ധുകളെ പോല്‍  ചമയ്ച്ചും
എന്നില്‍  മഴയായ്  പെയ്തൊഴിയും  ഈ  മഴക്കാലമാണിന്നും  ഇഷ്ടം

തന്‍  പ്രണയത്തിനെ  തേടിയേറെ  കാതങ്ങള്‍ താണ്ടിവരും പുഴയെന്‍ -
കാല്കളില്‍  മുത്തമിട്ടേറെ  വിതുമ്പിയോന്നര്‍ത്തു  പാടും ഗാനമേറെ  ഇഷ്ടം

ഇഷങ്ങള്‍  ഇവ്വിധം  ഏറെയുണ്ടെങ്കിലും
നഷ്ട സ്വപ്‌നങ്ങള്‍  തന്നെയാണേറ്റം  ഇഷ്ടം

Saturday, 25 August 2012

1 comments
                                                            പ്രയാണം 
ഇനി മതിയാക്കിടം   ഈ പ്രയാണം,എന്‍ ചിറകില്‍
അവസാന തൂവലും ഇന്ന് പോഴിഞ്ഞുപോയ് 
സ്നേഹമാം സത്യത്തെ തേടിയലന്ജോരെന്‍
ചിന്തകള്‍ കെട്ടു,കരിന്തിരി കത്തുന്നു 
ഇനി മതിയാക്കിടം ഈ പ്രയാണം,എന്നില്‍ എരിയും
അവസാന തിരിയും അനഞ്ഞുപോയ് 
കരയാതുറങ്ങാന്‍  പഠിക്കണം,ഓര്‍മ്മകള്‍  
തഴുകാതെ,ഒന്നും തിരയാതെ എപ്പൊഴും
ചിരിയായ് പടരാന്‍ പഠിക്കണം,കണ്ണുനീര്‍ 
പൊഴിയാതെ,ഹൃദയം നുറുങ്ങാതെ എന്നേക്കും 
കരളിലായ് കത്തോരീ സ്വപ്‌നങ്ങള്‍ അത്രയും
കളയണം,ചിന്തതന്‍ ചിറകറ്റു വീഴ്ത്തണം
എന്നെ മറന്നു ജീവിക്കാന്‍ പഠിക്കണം,
ഒന്നിലും ആശ കണ്ടെതാതിരികണം
ഇനി മതിയാക്കിടം   ഈ പ്രയാണം എന്നില്‍ 
അവസാന താളവും ഇന്നു നിലച്ചുപോയ്‌ 
കളയെണ്ടാതെങ്ങനെ വേദന തിന്നുമീ 
ഹൃദയത്തെ ,സ്വപ്‌നങ്ങള്‍ തേടുമീ കണ്കളെ 
കളയെണ്ടാതെവിടെയീ മൌനങ്ങളെ എന്നില്‍ 
 നിറയും ഇരുട്ടാം  ഏകാന്ദതയെ 
ദാഹനീര്‍ തേടി കരയുമീ പ്രാണന്റെ-
 പക്ഷിയെ ,അതിന്റെയീ പാടുകളെ...
ഈ മഴയ്ക്കപ്പുറം ഞാന്‍ കാതിരുന്നോരാ 
വര്‍ണം വിതറും വസന്തത്തെയും
ഇനി മതിയാക്കിടം  ഈ പ്രയാണം,എന്നില്‍ 
അവസാന മോഹവും ഇന്ന് പോലിഞ്ഞുപോയ്
അനയുവനില്ലൊരു പൊന്‍പുലരി,എന്നില്‍
ഉയരുവാനില്ലൊരു  പോന്പ്രതീക്ഷ 
ഒരുപിടി ഓര്‍മ്മകള്‍ നല്‍കുമീ നീറ്റലും
പിടയുമീ ജീവനും ബാക്കിനില്പ്പൂ 










Tuesday, 21 August 2012

in memory of all who sacrificed their life for our country ...

0 comments
                                                        രക്തപുഷ്പങ്ങള്‍ 
പോരടങ്ങി ജയഭേരികള്‍ കേള്‍ക്കയായ്
പാരിതില്‍ പുതു ശാന്തി പരക്കയായ്
ചോരവീണ് ചുവന്നോരീ മണ്ണിതില്‍ 
ബാക്കിനില്പ്പതു നിന്നോര്‍മ മാത്രമായ്
പോര്‍ക്കളത്തില്‍ ഒരു രക്തപുഷ്പമായ്
സ്വന്ത ജീവിതം നല്‍കി നീ ധീരനായ്‌ 
യാത്രചോദിച്ചു പോകവേ കണ്‍കളില്‍ 
മുറ്റിനില്‍ക്കുന്നു ഇറ്റു കണ്ണീര്‍കണം 
ചോര്‍നനുപോകില്ല നീ തന്ന ധൈര്യവും 
മാഞ്ഞുപോകില്ല നിന്റെ സ്മരണകള്‍ 
മ്ര്യുത്യു പോലും ജയിച്ചില്ല നിന്‍ മുന്നില്‍ 
നിത്യമായിത നില്‍ക്കുന്നു നിന്‍ നാമം 
നിന്റെ ചോരയില്‍ നിന്നും ജനിക്കുന്നു 
ആയിരം പടയാളികള്‍ ധീരന്മാര്‍ 
അഗ്നിദേവന്റെ ശക്തിയര്‍ജിച്ചവര്‍ 
അമ്മതന്നുടെ കണ്ണീര്‍ തുടക്കുന്നു 
നിന്റെ വീരക്രിത്യമീ മന്നിലായ്
ശ്വേതപുഷ്പങ്ങള്‍ എങ്ങും വിടര്‍താവേ
ശാന്തി തന്നുടെ ഗീതം മുഴക്കവേ 
ഉള്തടത്തില്‍ തുടിപ്പതഭിമാനം 
എന്നും എന്നും കെടാതെ ജ്വലിക്കുന്ന
പൊന്‍ വിളക്കായ്‌ നിന്‍ സ്മൃതി മാറവേ 
ഭാരതീയര്‍ തന്‍ നെഞ്ചില്‍ ഉയരുന്നു
ഒട്ടമന്ത്രം "അമ്മ ജയിക്കട്ടെ "
2 comments
                                                     ചാന്ദ്രയാന്‍ 
ഉദിക്കുന്നിത ഭാരതത്തിന്റെ വിന്നിലായ് 
ഭാരതീയര്‍ തന്‍ ബൌധിക സാക്ഷിയായ് 
ഭാസുരമായ് വളര്‍ന്നു വികസിച്ച 
ഭാവനയുടെ നവ്യ ചന്ദ്രോദയം 
ശാസ്ത്രലോകമി ബ്രഹ്മണ്ടാമാകവേ 
കീഴടക്കുവാന്‍ തേര് തെളിക്കവേ 
അഷ്ടദിക്കിലും ഈ യുദ്ധഭേരിതന്‍
മാറ്റൊലികള്‍ ഉയര്‍ന്നു കേട്ടിടാവേ 
പണ്ടുപണ്ടേ ഭാവന തന്നുടെ 
വര്‍ണ്ണ പക്ഷത്താല്‍ പാരിപ്പരന്നോരാ
ആര്യഭട്ടനും ഭാസ്കരാചാര്യരും 
കണ്ടസ്വപ്നങ്ങള്‍ യാഥാര്ത്യമാകവേ 
കര്മാശേഷിയാല്‍ ആത്മര്‍പനതിനാല്‍
ഭുധിസക്തിയാല്‍ എയ്ക്യഭാവതിനാല്‍ 
അഗ്നിയായ് പടരുമീ ഭാവന 
ശക്തി നല്‍കിയ ചേതന പൂണ്ടിന്നു 
സ്വപ്നലോകങ്ങളും താണ്ടി അചിന്ത്യമാം 
വേഗമോടെ പറക്കുമീ ചന്ദ്രയാന്‍ 
ഭാരത്തിന്റെ ശാസ്ത്രനേട്ടങ്ങളില്‍
കത്തിടുന്നൊരു സൂര്യനായ്‌ മാറവേ 
ഭാരതീയര്‍ തന്‍ നെഞ്ചകം തന്നിലെ 
പോന്പ്രതീക്ഷകള്‍ തട്ടി ഉണര്താവേ 
ശാസ്ത്രഭാവിതന്‍ വീഥിയില്‍ കാണുന്നു 
നവ്യഭാവന മൊട്ടിടും കാഴ്ചകള്‍ 
ഇന്ന് മൊട്ടായി നാളെ മലരായ്‌
പിന്നെ വൃക്ഷ പിതാമാഹന്മാരായ് 
സ്വന്തപൈത്രുക ശക്തിയില്‍ വേരുന്നി
അന്യലോകങ്ങള്‍ സ്വന്തമായ് മാറ്റിടാന്‍ 
മാനുഷര്‍ ത്വരയോടെ ഗഹനമായ് 
ശാസ്ത്രസത്യങ്ങള്‍ എല്ലാം അറിഞ്ഞിടാന്‍
ശക്തിയേകുന്ന ചാന്ദ്രയനിന്നിത 
ഭാരതീയര്‍ തന്‍ ഭാവ്യമം കൂപ്പുകൈ 
0 comments
ചോര വീണു കറുത്ത് തുടങ്ങിയ
ഭൂമിമാതാവിന്‍ മാറിടം തന്നിലെ
ദീനരോദനം ആരും ശ്രവിക്കാതെ 
മാഞ്ഞിടുന്നുവോ ദീനം ദയനീയം
ആദികാലത്തില്‍ വീഴ്ത്തിയ ചോരയില്‍
തീര്‍ത്ത ചിത്രങ്ങള്‍ മായില്ലോരികളും
വറ്റാത്ത ചോരയും കണ്ണീരും നെഞ്ചിലെ
കത്തും ചിതയില്‍ എരിയുംമനുഷ്യരും
മൂകസക്ഷികള്‍ അവര്‍ തന്‍ ചിറകറ്റ
ജീവിതവും കിനാക്കളും സ്വപ്നവും
നഷ്ടസ്വര്‍ഗംപോള്‍ ആ മഹാനംഭാസിന്‍ 
ച്ഹായതന്‍ കീഴില്‍ എങ്ങോ മറഞ്ഞുപോയ്‌
തെങ്ങുമീയമ്മ ഭാക്കി നില്‍ക്കുന്നുവീ
ഭാരതക്ഷേത്ര ഭൂമിക്ക് സാക്ഷിയായ്
സോദരര്‍ രനതാല്‍ തകര്‍തോരീ
ഭാരതത്തിന്റെ സംസ്ക്കരാര സാക്ഷിയായ്
ഹസ്ഥിനപുരതന്നു നടന്നൊരു 
അമ്മഹയുധമിന്നുമവര്തിപ്പൂ
കാലം നീട്ടും ശരങ്ങള്‍ തന്‍ ശയ്യയില്‍
കേനിരിക്കുന്നു പാവമാം പൈതൃകം
സോദരര്‍ അടരാടുന്ന ഭൂവിതില്‍
ആര്‍ക്ക് പക്ഷം ചേരനമേന്നോരുള്‍ -
കാഴ്ച നേടാതെ അന്ധയായ്‌ കേഴുമാ
കുന്തി തന്‍ ഭാവം പൂണ്ടുവോ ഭൂവിന്ന്‍
നൂറു പെട്ട് നൂറും പിഴച്ചുപോയ്
എന്നു കേഴുന്ന ഗാന്ധരിയെപോലെ 
കേനുപോകുന്നു പാവമാം ഈ അമ്മ
എന്നു തീരുമീ പോരിത് ഭൂമിയില്‍
എന്നുതോരുമീ അമ്മതന്‍ കണ്ണീരും
എന്നു മായുമീ രക്തദാഹതിനാല്‍---
വന്നു ചേരുന്ന ദുരിത ദീനങ്ങളും
ആര്‍ക്കറിയാം കാത്തു നില്‍ക്കുന്നു ഭൂവിതും
കൂട്ട് നില്‍ക്കുന്നു കേഴുന്ന മാനുഷ-
മാനസത്തില്‍ ഉയരുന്ന ഗദ്ഗദ -
ഘോഷവുമോപ്പം അല്‍പ്പം പ്രതീക്ഷയും 






MY FIRST POEM....

1 comments
ലോകമതവാ വിജ്ഞാനസ്രോതസ്സിന്‍ 
നീലകംബലം  വാനില്‍ വിരിക്കവേ
നേരമായി നിന്‍ മാനസ കാഞ്ചന
കൂട്ടിലിട്ട കിളിക്ക് പറക്കുവാന്‍
ഇന്ന് തന്നെ പറതനമാല്ലെങ്കില്‍
പിന്നെ അകില്ലോരികളും ഓര്‍ക്കുക
മാനസതിന്‍ നിറവോടതിനെ നീ
വാനിലായ്‌ പറക്കാനയയ്ക്കുക 
കൊണ്ടുപോരും മുത്തും മലരുമാ
കൊച്ചു ചുണ്ടില്‍ ഇറുത്തു പിടിച്ചു തന്‍
മാനസം തന്നെ ദയ്വാലയന്കണ
ശോഭിതമാകും നാള്‍ വരും നാളേയില്‍