Wednesday, 31 October 2018

സത്യം

0 comments
സത്യം പറഞ്ഞ പുണ്യാത്മാവിനെ
അവർ കുരുതികൊടുത്തു..
ചോരക്കറ മായാത്ത ബലിക്കല്ലിൽ
ചേർത്തുവച്ചവന്റെ നാവു മുറിച്ചു..
അക്രമം തടുത്ത കൈകൾ അറുത്തു..
ചിന്തകൾ ജനിച്ച തലച്ചോറ് തകർത്തു..
തെറിച്ച ചോരപ്പൂവുകൾ വെളിച്ചം കാണാതെ കിടന്നു..
അതില്നിന്നൊരായിരം പടയാളികൾ ജനിച്ചു..
കലാപം നയിച്ചു..
കുരുതിത്തറയുടച്ചു..
സത്യം പുനർജനിച്ചു..


കവി അയ്യപ്പനോട്..

0 comments
ഇന്ന് നിന്റെ വാക്കുകൾ എനിക്ക് വായിക്കാൻ ആകുന്നില്ല
വരികൾ തിരിയുന്നില്ല..
മനസ്സിൽ ഉടക്കുന്നില്ല..
നിന്നെ ഞാൻ അറിയുന്നില്ല..
കണ്ണടക്കുമ്പോൾ കാണുന്നത്..
നീ ഞെരിച്ചുടച്ച ചിരികൾ..
നീ തീർത്ത ദുസ്വപ്നങ്ങൾ..
നീ തകർത്ത പ്രതീക്ഷകൾ..
ഇല്ല..നിന്നെ ഞാൻ അറിയുന്നില്ല..

Tuesday, 30 October 2018

കൂടുമാറ്റം

0 comments
ഞാൻ നീയായി മാറിയിരിക്കുന്നു..
എന്റെ ഇഷ്ടങ്ങൾ നിനക്ക് വഴിമാറിപ്പോയി..
എന്റെ ചിന്തകൾ നിന്റെ പിറകെ പോയി..
തനിച്ചു ഞാൻ നടക്കുമ്പോൾ ഓർക്കുന്നു..
ഞാൻ എന്തായിരുന്നു?

Friday, 26 October 2018

Azeem

0 comments
നാളെയുണ്ടാകും എന്നു കരുത്തിയാവും
ഇന്നലെ അവൻ ഉറങ്ങിയത്..
കൂട്ടരും ഒത്തു ഒരു പുതിയ കളി കളിക്കാൻ..
പുതിയാതെന്തെങ്കിലും പഠിക്കാൻ..
പുതിയൊരു സ്വപ്നം കാണാൻ..
നാളെയുണ്ടാകും എന്ന് അവൻ ഓർത്തുകാണും..

Monday, 22 October 2018

MeToo

0 comments
അന്ന് വിറച്ചു വായിൽ ഉറച്ചുപോയ വാക്കുകൾ..
കരഞ്ഞു കുതറി ഓടാൻ നിനച്ച ഓർമകൾ..
മുറിഞ്ഞു ചോരക്കിനിയുന്ന മുറിവുകൾ..
ഇനിയൊളിച്ചു വെക്കേണ്ടതില്ല നാം..
തലകുനിച്ച് നടക്കേണ്ടതില്ല നാം..
ഇനിവരുന്നവർക്ക് ഈ വഴി പോകിലും
ഭയമെഴാതെ നടക്കുവാൻ ആകുകിൽ..
തടസ്സമെല്ലാം താണ്ടുവനാകുകിൽ..
ഇനിയൊളിച്ചു വെക്കേണ്ടതില്ല നാം..
തലകുനിച്ചു നടക്കേണ്ടതില്ല നാം..

കാറ്റ്

0 comments
പണ്ട് ഇതിലെ ഓടുന്നൊരു കാറ്റുണ്ടായിരുന്നു..
അതിന് പറയാൻ ഒരായിരം കഥകൾ ഉണ്ടായിരുന്നു..
മുറ്റത്തെ മൈലാഞ്ചിമരം പൂത്തുലഞ്ഞത്..
മാവിലൊരുനൂറു മാമ്പഴം തേൻ കിനിഞ്ഞത്..
അകലെ നിന്ന് മേഘങ്ങൾ വിരുന്നു വരുന്നത്..

ഇന്നും അതീവഴി വരാറുണ്ട്..
കൊടിയ വേനലിന്റെ തീച്ചൂടും കൊണ്ട്..
വിയർപ്പു നാറുന്ന ഗന്ധവും കൊണ്ട്..
കരിഞ്ഞു വീഴുന്ന പക്ഷി തൂവലും കൊണ്ട്..