പുറത്തു മഴ കനത്തു പെയ്യുന്നുണ്ട് ..കാറ്റു തട്ടിത്തെറിപ്പിക്കുന്ന മഴത്തുള്ളികൾ അവളുടെ മുഖത്തു വീഴുന്നു ..കാറ്റിന്റെ ശക്തിയിൽ ജനാലകൾ വന്നടിക്കുന്നുണ്ടെങ്കിലും അവൾ അവരെ തടുത്തില്ല ...ടേബിൾ ലാമ്പിന്റെകീഴിൽ എന്തോ എഴുതാനെന്ന പോലെ അവളിരിക്കുന്നുണ്ട് ..എത്ര അടക്കി വച്ചാലും പുറത്തുവരുന്ന കരച്ചിൽപക്ഷെ മഴയുടെ ബഹളത്തിൽ ആരും കേൾക്കാൻ പോവുന്നില്ല ..അല്ലെങ്കിൽ ഉറങ്ങാൻ സമ്മതിക്കാതെ ഇരുന്നുകരയുന്നതിന് നടപ്പുറത് ഒരടി വീണേനെ ..
വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിന്റെ ആലസ്യത്തിൽ അയാൾ ഉറങ്ങുന്നു..ആഘോഷതിന്റെ അവസാന ഭാഗം തന്റെ ദേഹത്തു നീലിച്ചും മുഴച്ചും നിൽക്കുന്നു ..പല രാത്രികളിലും തുടരുന്നഅയാളുടെ വിനോദം ..രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ ആവാതെ മേലുവേദനിച്ചു ഞരങ്ങിയപ്പൊൽപിന്നെയും കിട്ടി കുറെ ..കരയരുത് ..ഒച്ച പുറത്തു കേക്കരുത് ..
ഇടക്ക് അയാളുടെ മുഷിഞ്ഞ വസ്ത്രം വായിൽ തിരുകി ആണ് അയാൾ പലപ്പോഴും തന്റെ കരച്ചിൽ അടക്കിയത്
അയാൾക്കരികിൽ ഒന്നുമറിയാതെ ഉറങ്ങുന്ന അമ്മു ..അവളെ പിരിയുന്നതിൽ മാത്രം ആണ് വിഷമം ..അവളുടെനിഷ്കളങ്കമായ ചിരി ..അയാൾ തല്ലുമ്പോൾ ഓടിവന്നു തടുക്കാൻ നോക്കുന്ന അവളുടെ aa മനസ്സ് ..
പക്ഷെ വയ്യ ..മടുത്തു ..ആയിരം പ്രതീക്ഷകളുമായാണ് ഈ ജീവിതം തുടങ്ങിയത് ..ആഘോഷമായി നടത്തിയവിവാഹം ..ഒന്നിനും ഒരു കുറവുമുണ്ടായില്ല ..അലമാരിയിൽ പൊടിപിടിച്ചു കിടക്കുന്ന കല്യാണ ആൽബത്തിൽചിരിച്ചു നിക്കുന്ന അവരുടെ ഫോട്ടോ ..അതിൽ മാത്രമേ അയാളെ ചിരിച്ചു കണ്ടിട്ടുള്ളു ..ആദ്യരാത്രി മുതൽതുടങ്ങിയ പ്രശനങ്ങൾ ..സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു അയാൾക്ക് ഇഷ്ടം..എന്താണ് സ്നേഹം എന്ന് തിരിച്ചറിയാൻ ആവാത്ത അവസ്ഥ ..എല്ലാം സഹിച്ചു നിൽക്കുന്നതാണ് സ്നേഹംഎന്ന് 'അമ്മ പറഞ്ഞു ..സഹിച്ചു ..കൂടുതൽ സ്നേഹിച്ചു ..
പക്ഷെ പ്രശ്നങ്ങൾ കൂടിയതല്ലാതെ കുറയുന്നില്ല ..കുട്ടിയുണ്ടായാൽ എല്ലാ പ്രശ്നങ്ങളും മാറുമത്രേ ..അങ്ങനെഅമ്മുവും വന്നു ..ഒന്നും മാറിയില്ല ..
പലതവണ വീട്ടിലേക്ക് വിളിച്ചു ..തിരിച്ചെടുക്കാത്ത പണയ വസ്തുവിനെ പോലെ ആണ് താൻ എന്ന് അപ്പോഴാണ്മനസിലായത് ..ഭർത്താവിനെ ഉപേക്ഷിച്ച പെണ്ണ് വീടിനു മാനക്കേട് ആണ് ..വീടിന്റെ അഭിമാനം അടങ്ങി ഒതുങ്ങികഴിയുന്ന അവിടുത്തെ പെണ്ണുങ്ങളാണെന്ന് പഠിപ്പിച്ചവർ തിരിച്ചു വിളിക്കാൻ മനസ് കാണിക്കുകയില്ല..നാട്ടുകാരോട് പറയുമ്പോൾ മകൾ അവിടെ സുഖമായിരിക്കുന്നു എന്ന് പറയാൻ ആണ് അവർക്കാഗ്രഹം ...
സുഹൃത്തുക്കളോട് പറഞ്ഞു ..ഇതെല്ലം എല്ലാ വീട്ടിലും ഉള്ളതല്ലേ എന്ന സ്ഥിരം പല്ലവി ആണ് കേട്ടത് ..എന്നുംഅടിയും തൊഴിയും കിട്ടുന്നതാണ് സ്നേഹം എന്ന് ഇവരെ ആരാണ് പഠിപ്പിച്ചത് ..
ഇന്ന് ഈ ആത്മഹത്യാ കുറിപ്പിൽ അവരുടെ എല്ലാം പേര് ചേർക്കണമെന്ന് അവൾ ആഗ്രഹിച്ചു ..ഇതൊരുആത്മഹത്യ അല്ലല്ലോ ..കൊലപാതകമല്ലേ ..മൊഴികൊടുക്കാൻ തനിക്ക് മാത്രമല്ലെ പറ്റൂ
താൻ പോയി കഴിഞ്ഞാൽ അമ്മുവിൻറെ അവസ്ഥ എന്താവും ..അവളെയും തന്നെ വളർത്തിയപോലെആയിരിക്കും വളർത്തുന്നത് ..ഇടക്ക് അവൾ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് താൻ വഴക്കു പറഞ്ഞപ്പോൾ 'അമ്മപറഞ്ഞത് ഓർമയുണ്ട് ..പെൺകുട്ടികൾ അല്ലെങ്കിലും പഠിച്ചിട്ട് എന്തിനാ ..അതുണ്ടാക്കിയ ഞെട്ടൽ ഇതുവരെമാറിയിട്ടില്ല ..പണ്ട് തന്റെ അമ്മയും പറഞ്ഞത് ഇങ്ങനെ തന്നെ അല്ലെ ...കല്യാണം എന്ന ലക്ഷ്യത്തിലേക്ക് മാത്രംനടന്നു പോവേണ്ട വഴിയെ മുന്നിൽ ഉള്ളു ..
ഇവളോടും അങ്ങനെ ആയിരിക്കും പറയുക ..
ഇത്തിരി വലുതാവുമ്പോൾ അവൾ എന്നെ കുറിച്ച് അന്വേഷിക്കുമായിരിക്കും ..സ്വന്തം ഭർത്താവിനെസ്നേഹിക്കാൻ അറിയാത്ത പരിഷ്കൃതയായ പെണ്ണായിട്ടായിരിക്കും ഇവർ എന്നെ പരിചയപ്പെടുത്തുക..കാരണങ്ങൾ ഇല്ലാതെ സ്വന്തം ജീവനെടുത്ത വിവരദോഷി ..
വീട്ടിലെ പണിയെല്ലാം ചെയ്തും അടങ്ങിയും ഒതുങ്ങിയും കല്യാണമെന്ന സ്വപ്നം മാത്രം മനസ്സിൽ പ്രതിഷ്ഠിച്ചുംഅവസാനം ഒരിക്കൽ അവളും ഒരാളുടെ കൈ പിടിക്കും..തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അയാളുടെകാൽകാൽ സമർപ്പിക്കും ..തിരികെ അവൾക്ക് കിട്ടുന്നത് എന്തായിരിക്കും ..തല്ലുകൊണ്ട് ചതഞ്ഞ പാടുകളുംവേദനകളും ആയിരിക്കുമോ ..അന്ന് തിരിച്ചു വരാൻ വേണ്ടി അവൾ വിളിച്ചാൽ തിരികെ വിളിക്കാൻ ഇവിടെആരെങ്കിലും കാണുമോ ..
പെട്ടെന്ന് കരയുന്ന അവളുടെ മുഖം മനസ്സിൽ വന്നു ..ഇല്ല ..ഇത് പറ്റില്ല ..പറക്കാൻ ആഗ്രഹിക്കുന്നവളായിട്ട്തനിക്ക് അവളെ വളർത്തണം ..ഒരു ചങ്ങലയിലും ഒതുങ്ങാത്ത ചിറകായിട്ട് മാറണം ..അവളുടെ സ്വപ്നങ്ങൾക്ക്ആര് പരിധി നിശ്ചയിച്ചാലും അതെല്ലാം ചോദ്യം ചെയ്യണം ..ഒന്ന് തളർന്നു വീഴുകയാണെങ്കിൽ താങ്ങി നിർത്തണം..തെറ്റുകളിൽ നിന്ന് അവൾക്ക് തിരിച്ചു വരണണമെങ്കിൽ അവളെ ചേർത്ത് നിർത്താൻ ഈ കൈകൾ വേണം..അതിന് ജീവിച്ചിരിക്കണം ..
0 comments:
Post a Comment