Sunday, 27 June 2021

അന്വേഷണം

 അന്വേഷണം 


ലോക്കഡോൺ സമയം ..സമയം മുന്നോട്ട് പോകാത്ത സമയം ..ഫേസ്ബുക് ഇലും ഇൻസ്റാഗ്രാമിലും ഒകെപിന്നെയും പിന്നെയും റിഫ്രഷ് ചെയ്തിട്ടും പുതിയതൊന്ന് വരാത്ത പോലെ ..ഷെൽഫിൽ പുസ്തകങ്ങൾകളിയാക്കി ചിരിക്കുന്നുണ്ടാകും ..ഇത്രയും പുസ്തക ശേഖരത്തെകുറിച്ച കൂട്ടുകാരോട് വീമ്പ് പറയുന്ന അവൻസമയം നിലച്ചു നിക്കുന്ന സമയത്തു അതിൽ നിന്ന് ഒരെണ്ണം എടുത്തു വായിക്കുന്നില്ലലോ എന്ന്..നിസ്സഹായമായി അതിനെ നോക്കണേ അവനു പറ്റുന്നുള്ളു ..ഒരു വൈബ് ഇല്ല 


എല്ലാ സോഷ്യൽ മീഡിയ ആപ്പുകളും വിസിറ്റ ചെയ്തു കഴിഞ്ഞു അവസാനം അവൻ notes ഇൽ എത്തിപ്പെട്ടു..എന്തെങ്കിലും കുത്തിക്കുറിക്കാൻ തോന്നുമ്പോൾ എഴുതാറുള്ള ഒരു സ്ഥലം ആണ് .. വേറെ എവിടെയും പോസ്റ്റ്ചെയ്യാറില്ല ആരുമായും ഷെയർ ചെയ്യറില്ല .. ആരുമറിയാതെ മരിച്ചോണ്ടിരിക്കുന്ന തന്റെ ഒരു കഴിവ് മാത്രം ...ഒരാൾഇതൊക്കെ വായിക്കണം എന്ന് ആഗ്രഹിക്കാറുണ്ട് ..ഒരാൾ മാത്രം ..പക്ഷെ അയാൾ  ഇപ്പോ അരികിൽ ഇല്ല 


അവളെ കുറിച്ച എഴുതണം എന്ന് പെട്ടെന്ന് തോന്നി .. ലോകത്തിന്റെ ഏതോ കോണിൽ ഒളിച്ചിരിക്കുകയാണ്അവൾ ..ഇത്രയും സോഷ്യൽ മീഡിയ മർഗ്ഗങ്ങൽ ഉണ്ടായിട്ടും അവൾ ഒരിക്കലും തന്നെ തേടി വന്നില്ല ..താനുംഅന്വേഷിച്ചില്ല ..ഫേസ്ബുക്കിലെ സെർച്ച് ബാർ ഇത് അവളുടെ പേരടിച്ചു നോക്കിയിട്ടുണ്ട് ..പലതവണ ..പക്ഷെഎന്റർ അടിച്ചില്ല ..എന്നെ തേടിവരണ്ട എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാവുമോ അവൾ ഒരിക്കൽ പോലും തന്നെഅന്വേഷിച്ചു വരാതിരുന്നത് ..


അവളെ കുറിച്ച് എന്നും ഓർമിക്കാറുണ്ട് എന്ന് പറഞ്ഞാൽ കള്ളമാവും ..ഇടക്ക് ഇങ്ങനെ ഇടിച്ചു കേറി വരുംഅവളുടെ ഓർമ്മകൾ ..കൂട്ടിന് പഴയ പല കാര്യങ്ങളും പൊക്കിക്കൊണ്ട് വരും മനസ്സ് ..പിന്നെ അതിൽ തന്നെകുടുങ്ങി കിടക്കും കുറച്ചു നേരം ..മറക്കാൻ ശ്രമിച്ചിട്ടില്ല ..ശ്രമിച്ചാലും നടക്കില്ല ..


ഇന്ന് എന്നാൽ അവളെ കുറിച്ച് എഴുതാം .. അല്ല നമ്മളെ കുറിച്ച് എഴുതാം


പ്ലസ് 1 ഇന് പഠിക്കുന്ന കാലത്താണ്...അന്ന് പുസ്തകങ്ങളോട് ആയിരുന്നു ഭ്രമം ..എന്നും ഒരു പുസ്തകം എങ്കിലുംവായിച്ചിരിക്കണം ..ഒരു ദിവസം ഒരെണ്ണം തീർത്തില്ലെങ്കിൽ പിന്നെ സമാധാനം ഇല്ല ..പുലർച്ചെ വരെ ഇരുന്നുവായിച്ചു തീർക്കും ..അന്നും ഒരു സ്വപ്നജീവി തന്നെ ആയിരുന്നു ..ഇത്രയും വായിക്കുന്നത് കൊണ്ടാണോഎന്നറിയില്ല ..ഇടക്ക് എഴുതാൻ ഉള്ള ശ്രമങ്ങളും നടത്തും ..ഒന്നും പുറത്തു വരാറില്ല ..ചിലത് പുസ്തകങ്ങളിൽകിടക്കും ..ചിലത് ചവറ്റുകുട്ടയിലും ..


സ്കൂളിൽ കഥാരചന മത്സരം നടക്കുന്നു ..ഒരു കഥ എഴുതി അയക്കണം എന്ന് ആഗ്രഹമുണ്ട് ..അതിന് വേണ്ടിശ്രമം തുടങ്ങിയിട്ട് 2 ദിവസം കഴിഞ്ഞാണ് ഒന്ന് തീർക്കാൻ പറ്റിയത് ..ഇടക്കൊക്കെ മാച്ചു തിരുത്തിയും കുറെ  ഒകെകുപ്പത്തൊട്ടിയിൽ കളഞ്ഞും അവസാനം അത് എഴുതി തീർത്തു ..വായിച്ചു കഴിഞ്ഞപ്പോ മുൻപ്  വായിച്ചഏതൊക്കെയോ കഥകളുമായി വിദൂരമായി സാമ്യം ഉണ്ടോ എന്നൊരു സംശയം ..അത് അയച്ചു കൊടുക്കാൻതോന്നിയില്ല ..കീറി കളയാനും  തോന്നിയില്ല ..അത് aa പുസ്തകത്തിൽ തന്നെ മടക്കി വചു ..മത്സരത്തിൽപങ്കെടുക്കാൻ ഉള്ള  താല്പര്യം ഒകെ കുറഞ്ഞു ..അതിന്റെ അവസാന തിയതിയും കഴിഞ്ഞു 


പിന്നെയും ഒന്ന് രണ്ട് ആഴ്ചകൾ കഴിഞ്ഞു ..ഒരിക്കൽ സ്കൂൾ വിട്ടിറങ്ങുമ്പോൾ പെട്ടെന്നൊരു പിൻവിളി 


"ഡോ .."


ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടി ഇങ്ങോട്ട് മിണ്ടാൻ വരുന്നു..ഇത് എന്നെ തന്നെ ആണോ ഉദ്ദേശിക്കുന്നെ..അടുത്തൊന്നും വേറെ ആരുമില്ലതാനും 


"തന്നെ തന്നെ ആണ് .."


അവൾ അടുത്ത് വന്നു ..


"തന്റെ കഥ കൊള്ളാമല്ലോ .."


ഏതു കഥയുടെ കാര്യം ആണിവൾ പറയുന്നത് ..


"ഏത് കഥ?"


"ഞാൻ അകെ ഒരെണ്ണമേ വായിച്ചിട്ടുള്ളു ..അത് കൊള്ളാമായിരുന്നു ..വേറെയും ഉണ്ടോ "


അവൻ അകെ അമ്പരപ്പായി ..ഇവൾ എന്താണീ പറയുന്നത് ..എവിടെയും പബ്ലിഷ് ചെയ്യാത്ത തന്റെ കഥകൾ ഇവൾഎങ്ങനെ വായിക്കാൻ ആണ് 


"നിങ്ങൾക്ക് ആള് മാറിയതായിരിക്കും ..ഞാൻ കഥ ഒന്നും എഴുതാറില്ല .."


"അപ്പോൾ ഇതോ?"


അവൾ  ഒരു പേപ്പർ പൊക്കി കാണിച്ചു ..അത് വാങ്ങി നിവർത്തി നോക്കിയപ്പോൾ താൻ അന്ന് മത്സരത്തിനായിഎഴുതിയ കഥയാണ് എന്ന മനസിലായി ..പക്ഷെ ഇവൾക്ക് എങ്ങനെ കിട്ടി 


"ഇത് ഇവിടെ നിന്നാ കിട്ടിയേ .."


"ഞാൻ എടുത്ത ഒരു ലൈബ്രറി ബുക്കിൽ നിന്ന് ..എന്തോ  ബുക്കിനേക്കാൾ രസമായിരുന്നു തന്റെ കഥ .."


അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ..


അറിയാതെ താൻ അന്ന് ലൈബ്രറി ബുക്കിൽ ആണ് അത് മടക്കി വച്ചത് ..ആദ്യമായി തന്റെ കഥ വേറൊരാൾവായിച്ചതിന്റെ ജാള്യത കൊണ്ട് അവന്റെ മുഖം ചുവന്നു 


"അത്ര രസമൊന്നും ഇല്ല ..ഒരു മത്സരത്തിന് വേണ്ടി എഴുതിയതാ ..പിന്നെ വേണ്ടന്ന് വച്ചു .."


"ഹമ്മ് ..കുഴപ്പം ഒന്നുമില്ല ..ആദ്യമൊക്കെ നല്ല രസമായിരുന്നു വായിക്കാൻ ..പക്ഷെ അവസാനമായപ്പോ പെട്ടെന്ന്തീർക്കാൻ കാട്ടിക്കൂട്ടിയ പോലെ തോന്നി ..ആദ്യം ഉണ്ടായപോലെ എഴുതി പോയിരുന്നെങ്കിൽ നന്നായേനെ..എന്നാലും മോശമൊന്നും അല്ലാട്ടോ ..അയച്ചു കൊടുക്ക് മത്സരത്തിന് .."


"എയ്യ്‌ ..അതിന്റെ സമയം ഒകെ കഴിഞ്ഞു ..ഞാൻ അങ്ങനെ സ്ഥിരം എഴുതരൊന്നുമില്ല ..ഇടക്ക് ഇങ്ങനെ .."


"ഇനി  സ്ഥിരം എഴുത്തു ..ആരും വായിച്ചില്ലെങ്കിലും ഞാൻ വായിക്കാം .."


അവൾ  ചിരിച്ചു ..ബസ് സ്റ്റോപ്പിൽ അപ്പോൾ ഒരു ബസ് ഇരമ്പിക്കൊണ്ട് വന്നു നിന്ന് ..അവൾ തിരക്കിട്ട്‌ പോയി ..


ആരാണെന്ന് പോലും അറിയാത്ത ഒരാൾ വന്നു രണ്ട് നല്ല വാക്കു പറഞ്ഞിരിക്കുന്നു ..കുറ്റവും പറഞ്ഞിട്ടുണ്ട്..പക്ഷെ അവൾ പറഞ്ഞത് ശെരിയാണ് ..ചിലപ്പോ അതുകൊണ്ടാവും തനിക്ക് ഒരു തൃപ്തി വരാഞ്ഞത് 


പിന്നെയും കുറെ ദിവസങ്ങൾ കടന്നു പോയി ..പുതിയ പുസ്തകം എടുക്കാൻ ലൈബ്രറിയിൽ കറങ്ങി നടക്കുന്നസമയം അവളെ പിന്നെയും കണ്ടു 


"ഹലോ ..കഥാകാര ..പുതിയ കഥയൊന്നും ഇല്ലേ "


ഇവൾ കളിയാക്കുകയാണോ 


"എന്താ ഒന്നും മിണ്ടാതെ .."


"എന്തോ ഭാഗ്യക്കേടുകൊണ്ട് എന്റെ കഥ തന്റെ കൈയിൽ വന്നു പെട്ട് ..അതിന് എന്നെ കളിയാക്കേണ്ടതുണ്ടോ ?"


അവന്റെ നീരസം അവൾ മനസിലാക്കി 


"ഞാൻ തമാശ പറഞ്ഞതല്ലേ ..ശെരിക്കും പറഞ്ഞാൽ ഞാൻ ഇടക്ക് ബുക്ക് എടുക്കുമ്പോൾ അതിൽ തന്റെ കഥഎങ്ങാൻ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് നോക്കാറുണ്ട് "


അവൾ ചിരിച്ചു ..അവൻ ഒന്നും പറയാതെ പിന്നെയും പുസ്തകങ്ങളെ തിരഞ്ഞു 


"താൻ ഇനിയും എഴുതണം ..അരുവായിച്ചില്ലേലും ഞാൻ വായിക്കും .."


അവൾ അടുത്ത ഷെൽഫിലേക്ക് മാറിപ്പോയി ..

പേരുപോലും അറിയാത്ത ഒരു ആരാധിക തന്റെ കഥകൾക്ക് ഉണ്ടായിരിക്കുന്നു 


പിന്നെയുള്ള രാത്രീകളിൽ അവൾ പറഞ്ഞ കാര്യങ്ങൾ മനസിലേക്ക് വരാറുണ്ട് ..അവൾ കാത്തിരിക്കുന്ന തന്റെകഥകളെ കുറിച്ച് ..അത് ഓർത്തുകൊണ്ടോ എന്തോ പിന്നെയും എഴുതണം എന്ന് തോന്നി 


ഇത് ആലോചിച്ചോണ്ടിരിക്കുന്നത് കൊണ്ടോ എന്തോ പുതിയ പുതിയ ആശയങ്ങൾ മനസ്സ് തേടിപിടിക്കുന്നപോലെ ..എന്നാ എഴുതിക്കളയാം ..തന്റെ ആദ്യത്തെ ആരാധികക്ക് വേണ്ടി അവൻ പിന്നെയും എഴുതി 


അവൾക്ക് അത് കൊടുക്കാൻ വേണ്ടി എന്നും ലൈബ്രറിയിൽ പോകുമായിരുനെങ്കിലും അവളെ കാണാറില്ല..എന്നും വരുന്ന സ്വഭാവം അവൾക്കില്ലായിരുന്നു ..എന്നെകിലും വരുമെന്നോർത് എന്നും  കഥ കൈയിൽതന്നെ വച്ചിരുന്നു 


ഒടുവിൽ പുസ്തകങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ആരോ പിന്നിൽ വന്നു തൊട്ടു ..അവൾ താനെ 


"താനോ ..തന്നെ ഞാൻ കുറെ ദിവസമായി കാത്തിരിക്കുന്നു .."


"എന്തെ .."


"ഞാൻ ഒരു  പുതിയ കഥ എഴുതിയിട്ടുണ്ട് ..താൻ ഒന്ന് വായിച്ചു നോക്ക് .."


"ആണോ ..ഞാൻ എല്ലാ ദിവസവും ലൈബ്രറിയിൽ വരാറില്ല ..തനിക്ക് എന്റെ ക്ലാസ്സിൽ കൊണ്ട്താരമായിരുന്നല്ലോ "


"അതിന് എനിക്ക് തന്റെ പേരും ക്ലാസും ഒക്കെ അറിയണ്ടേ "


" ശെരിയാ ..നമ്മൾ പരിചയപെട്ടില്ല അല്ലെ ..ഞാൻ ആരാധനാ ..ഹ്യൂമാനിറ്റീസ് ആണ് ..തന്റെ പേരും ക്ലാസുംഒകെ എനിക്ക് അറിയാം .. കഥയെഴുതിയ പേജിൽ തന്നെ ഉണ്ടായിരുന്നല്ലോ .."


അവൾ അത്  നിവർത്തി ഒന്ന് രണ്ട വരി ഉറക്കെ വായിച്ചു 


"അതെ ..ഉച്ചത്തിൽ വായിക്കാതിരിക്കു ..താൻ വീട്ടിൽ പോയിട്ട് വായിച്ചാൽ മതി ..എന്നിട്ട് എപ്പോഴെങ്ങികുംഅഭിപ്രായം പറഞ്ഞ മതി .."


"ഓക്കേ ..എന്ന  അങ്ങനെ ആയിക്കോട്ടെ.."


അവൾ അതും പറഞ്ഞു അവിടെ നിന്നിറങ്ങി 


പിന്നെയും എന്നും അവിടെ വരാറുണ്ടായിരുന്നെകിലും അവളെ കാണാറില്ല 

എന്തായിരിക്കും അവളുടെ അഭിപ്രായം എന്നറിയാൻ ഒരു ആകാംഷ .അതൊരു പ്രണയ കഥ ആയിരുന്നു..ഒരിക്കലും പ്രണയിച്ചിട്ടില്ലാത്ത ഒരാളുടെ പ്രണയ കഥ ..അതുകൊണ്ട് തന്നെ കുറെ സംശയങ്ങളും ഉണ്ട് ..ഒരുപൂർണത ഇല്ലാത്ത പോലെ ഒരു തോന്നൽ ..അവൾ അഭിപ്രായം പറഞ്ഞിരുനെങ്ങിൽ സമാധാനം ആയേനെ 


ഇടക്ക് aa കഥയിലെ ചില ഭാഗങ്ങൾ ഓര്മ വരും ..അത് ഇങ്ങനെ മാറ്റിയെഴുതാമായിരുന്നു എന്ന് ഓർക്കും ..ഇടക്ക് ഭാഗം മാത്രം എഴുതി വെക്കും ..പക്ഷെ അവളെ കാണുന്നില്ല ..ഹ്യൂമാനിറ്റീസ് പോയി ചോദിക്കാൻ ഒരു മടി..അതിനുമാത്രം നമ്മൾ സുഹൃത്തുക്കൾ ആയോ 


അവസാനം അവൾ വന്നു ..ചിരിച്ചുകൊണ്ട് ആണ് വന്നത് ..


"കഥ കൊള്ളാം ..പക്ഷെ എന്തോ ഒരു മിസ്സിംഗ് .."


അവന്റെ മുഖം പെട്ടെന്ന് വാടി 


"ഹമ്മ്  എനിക്കും അതാ തോന്നിയത് .."


"കുറച്ചു പൈങ്കിളി ആയോ ..?"


"കുറച്ചല്ല ..കുറച്ചധികം "


"എയ്യ്‌ ..അത്ര പൈങ്കിളി അല്ല .പക്ഷെ എനിക്ക് പ്രണയം അത്ര ഫീൽ ചെയ്തില്ല ..താൻ നന്നായി എഴുതുന്നുണ്ട്..പക്ഷെ ഉള്ളിൽ ഒരു ആത്മാവ് വേണമല്ലോ .."


"ശെരിയാണ് "


അവൻ മുഖം താഴ്ത്തി ബെഞ്ചിൽ ഇരുന്നു 


"താൻ സങ്കടപ്പെടാൻ പറയുന്നതല്ല ..തനിക്ക് എഴുതാൻ ഉള്ള കഴിവുണ്ട് ..എഴുതി എഴുതി അല്ലെ നന്നാവുക..ഇനിം എഴുതണം ..എനിക്ക് വായിക്കാനും തരണം ..ഞാൻ കുറ്റമൊക്കെ പറയും ..പക്ഷെ അത്  താൻനന്നാവാനല്ലേ "


അവൻ ഒരു ക്ഷീണിച്ച ചിരി സമ്മാനിച്ചു ..


"എന്റെ ബസ് ഇപ്പൊ വരും ..നമുക്ക് ഇനിം കാണാം ..ഇനി എഴുതുമ്പോ ലൈബ്രറിൽ വരൻ കാത്തു നിക്കണ്ട..എന്റെ ക്ലാസ്സിൽ വന്നു തന്നാ മതി .."


അതും പറഞ്ഞു അവൾ വേഗം ഇറങ്ങി നടന്നു 


അവളുടെ അഭിപ്രായം കേട്ടിട്ടോ എന്തോ കുറച്ചു ദിവസത്തേക്ക് മനസിലേക്ക് ഒന്നും കടന്നു വന്നില്ല ..ഇടക്ക്തോന്നിയതൊക്കെ എഴുതി ..പക്ഷെ മുഴുവിക്കാൻ ആവുന്നില്ല ..വെട്ടിയും കുത്തിയും പിന്നെയും എഴുതി ..പക്ഷെഅവസാനിപ്പിക്കാൻ ആവുന്നില്ല 


അവൾക്ക് അറിയാമായിരിക്കും ഇത് എങ്ങനെ നിർത്തണം എന്ന് ..അത് ചോദിക്കാൻ പിറ്റേന്ന്  ലഞ്ച് ബ്രേക്കിന്  അവളുടെ ക്ലാസ്സിൽ ചെന്ന് ..അവൾ ഭക്ഷണം കഴിച്ചു കൂട്ടുകാരികളുമായി കളിപറഞ്ഞിരിക്കുകയാണ്..വാതിൽക്കൽ അവനെ കണ്ടപ്പോൾ ഒരു ചിരി  മുഖത്തു വിടർന്നു ..


"തന്നെ പിന്നെ കണ്ടേ ഇല്ലാലോ ..ഞാൻ കരുതി അന്ന് ഞാൻ അങ്ങനെ പറഞ്ഞോണ്ട് പിണങ്ങി പോയിക്കാണുംഎന്ന് "


"എയ്യ്‌  പിണക്കം  ഒന്നുമില്ല ..പുതിയ കഥ ഒന്നുമില്ലായിരുന്നു ..അതോണ്ടാ പിന്നെ വരാഞ്ഞത് .."


"ഇപ്പോ പുതിയ കഥ കിട്ടിയോ ?"


"ഹ്മ്മ്  ഒരെണ്ണം ഉണ്ട് ..പക്ഷെ അത് എങ്ങനെ അവസാനിപ്പിക്കണം എന്ന് അറിഞ്ഞു കൂടാ "


"അതെന്താ .."


"അറിയില്ല ..കുറെ തവണ എഴുതി ..പക്ഷെ ..ശെരിയാവുന്നില്ല ..അപ്പോ വിചാരിച്ചു ..തനിക്ക് എന്തെങ്കിലുംഐഡിയ കാണും എന്ന് .."


അവൻ  കഥ അവളെ ഏല്പിച്ചു ..


"താൻ ഒന്ന് വായിച്ചു നോക്ക് ..എന്നിട്ട് ക്ലൈമാക്സ് എന്തെങ്കിലും ഐഡിയ കിട്ടുന്നുണ്ടെങ്കിൽ പറ"


"ശെരി ..ഞാൻ നോക്കട്ടെ "



അവളെ അത് ഏല്പിച്ചതിന് ശേഷം പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ..ഒരിക്കൽ ലഞ്ച് ബ്രേക്ക് ന്റെ സമയത്അവൾ ക്ലാസിനു വെളിയിൽ പ്രത്യക്ഷപെട്ടു 


"ഞാൻ ആലോചിച്ചിരിക്കുയായിരുന്നു ..താൻ മറന്നു പോയി കാണും എന്ന കരുതി "


"എയ്യ്‌ ..ഞാൻ കുറച്ച ആലോചിച്ചു ഒരു ക്ലൈമാക്സ് എഴുതിട്ടുണ്ട് ..താനൊന്ന് വായിച്ചു നോക്ക് ..അത്രരസമൊന്നും ഇല്ല ..പിന്നെ താൻ പറഞ്ഞതല്ലേ ..അതോണ്ട് ഒരു ശ്രമം "


അവൾ അവൻ കൊടുത്ത കടലാസ്സ് തിരിച്ചു കൊടുത്തു .അതൊന്നു പെട്ടെന്ന് വായിക്കാൻ അവന്റെ മനസ്സ്കൊതിച്ചു ..പക്ഷെ ക്ലാസ്സിൽ പറ്റില്ല .ഒന്ന് പെട്ടെന്ന് ക്ലാസ് കഴിയാൻ അവൻ പ്രാർത്ഥിച്ചു 



വീട്ടിലേക്ക് ഓടി കേറിയിട്ട് അവൻ ആദ്യം ചെയ്തത് അത് വായിച്ചു തീർകുക്കയായൊരുന്നു ..എന്തോ അവളുടെവരികൾക്ക് ഒരു പ്രത്യേക ശക്തിയുണ്ട് എന്ന അവനു തോന്നി ..കഥയിലെ നായികയുടെ മനസ്സ് അവൾക് അത്രനന്നായി പകർത്താൻ കഴിഞ്ഞു ..അവളൊരു പെണ്ണായാത്‌ കൊണ്ടാവാം ..താൻ എഴുതിയപ്പോൾ നിർജീവമായിതോന്നിയ നായിക അവൾ എഴുതി തുടങ്ങിയപ്പോൾ പുനർജനിച്ചപോലെ 

 ക്ലൈമാക്സ് ആൺ  കഥയെ മനോഹരമിക്കായത് 


പിറ്റേന്ന് രാവിലെ തന്നെ അവളുടെ ക്ലാസ്സിനു മുന്നിൽ അവൻ ഹാജർ അറിയിച്ചു ..അവന്റെ മുഖത്തെ സന്തോഷംകൊണ്ട് തന്നെ അവനു  കഥ ഇഷ്ടമായി എന്നവൾക്ക് മനസിലായി 


"തന്റെ കഥ കൊള്ളാം ..സത്യം പറഞ്ഞാൽ ഞാൻ എഴുതിയതിനേക്കാൾ നന്നായിട്ടുണ്ട് ..ക്ലൈമാക്സ് ഒന്നുകൊണ്ട്മാത്രം  കഥ നന്നായി "


"എയ്യ്‌ .അങ്ങനെ  ഒന്നുമില്ല ..വേണ്ടതെല്ലാം  കഥയിൽ തന്നെ  ഉണ്ടായിരുന്നു ..ഞാൻ ഇച്ചിരി പൊടിപ്പുംതൊങ്ങലും ചേർത്തെന്നെ ഉള്ളു .."


"അതൊന്നും അല്ല ..തനിക്ക് നല്ല  കഴിവുണ്ട് ..എന്താ താൻ എഴുതാതെ .."


"മടിയാടോ ..ഇത് പിന്നെ താൻ പറഞോണ്ടാൻ ..തനിക്ക് ഇഷ്ടായതിൽ സന്തോഷം "


"താൻ ഇനിയും എഴുതണം ..എന്നിട് എനിക്ക് വായിക്കാൻ തരണം ..എനിക്കും കുറച്ചു കുറ്റം കണ്ടെത്തണ്ടേ..പക്ഷെ അതിനു കുറ്റം ഒന്നും കാണില്ല "


അവർ ചിരിച്ചു ..


അതിനു ശേഷവും അവൻ പിന്നെയും എഴുതി ..ഇടക്ക് അവളെ കണ്ടു അഭിപ്രായം ചോദിച്ചു ..അതിനനുസരിച്ചുകഥയിൽ മാറ്റങ്ങൾ വരുത്തി ..ഇടക്ക് പകുതി എഴുതിയ കഥകൾ അവളെ ഏല്പിച്ചു ..അവൾ അത്പൂർത്തിയാക്കുമ്പോൾ മാത്രമേ അവൻ അതിനെ കഥയെന്നു വിളിക്കാറുള്ളു ..

സ്കൂൾ മാഗസിൻ ഇൽ അവരുടെ രണ്ടുപേരുടെയും പേര് വച്ച് കൊണ്ട് ചില കഥകളൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു 


"എഡോ ..ഇത് നമുക്കൊരു സംരംഭമാക്കിയാലോ .."


"എന്ത് ?"


" എഴുത്തു ..എനിക്കറിയാം ചിലരൊക്കെ കഥയും തിരക്കഥയും ഒകെ ഒരുമിച്ചു എഴുതാറുണ്ട് ..കണ്ടിട്ടില്ലേ..സിനിമ ടൈറ്റിൽ കാർഡിലൊക്കെ ..അങ്ങനെ നമുക്കും ചെയ്യാമല്ലോ ..ഞാൻ മാത്രം എഴുതുമ്പോ എന്തോ ഒരുമിസ്സിംഗ് .. മിസ്സിംഗ് പീസ് ചിലപ്പോ തന്റെ കൈയിൽ ആയിരിക്കും .."


അവൾ ചിരിച്ചു ..


"ഐഡിയ കൊള്ളാം ..അപ്പോ ഇതൊരു സ്ഥിരം പണിയാക്കാൻ ആണോ തന്റെ ഭാവം "


"എന്തുകൊണ്ട് ആയിക്കൂടാ ..ആയിരം സിനിമ ചെയ്യുന്നതിനേക്കാൾ വലുതാണ് ഒരു കഥ എഴുതുന്നത് ..കാരണംവായിക്കുന്ന ഓരോ ആളുടെയും മനസ്സിൽ ഓരോ സിനിമ ആണ് നടക്കുന്നതത്‌ ..അതിൽ ഓരോ നായികനായകന്മാരാണ് ..ചില്ലറ പണിയാണോ ..നമുക്ക് ചെയ്യാവുന്നതേ ഉള്ളു .."


അവൾ തലയാട്ടി ചെറിയഒരു ചിരി സമ്മനിചു 


അവർ എന്നും കാണാൻ തുടങ്ങി ..ഒന്നിനുമല്ലെങ്കിലും ഇഷ്ടമുള്ള പുസ്തകങ്ങളെ കുറിച്ച് സംസാരിക്കാൻ..ഇഷ്ടമുള്ള കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കാൻ ..


ഇതിനിടയിൽ എപ്പോഴാണ് അവന്റെ മനസ്സിൽ പ്രണയം കടന്നു വന്നതെന്ന് അറിയില്ല ..ഒരു  കഥയുടെ ആശയംകടന്നു വരുന്നപോലെ ആയിരുന്നു അത് ..പക്ഷെ അവളോട് എങ്ങനെ പറയും ..പറയാതെ ഇരിക്കുന്നത് തന്നോട്ചെയ്യുന്ന ചതിയാവില്ലേ..തന്റെ കഥയിലെ ധീരനായ നായകൻ പ്രണയം പറയാൻ മടിച്ചിട്ടില്ല ..അപ്പോൾഅതൊക്കെ എഴുതിയ കഥാകാരൻ ഒളിച്ചോടുന്നത് ശെരിയാണോ ..?


എല്ലാം തുടങ്ങി വച്ചത് ഒരു കഥയല്ലേ ..ഇതും അങ്ങിനെ തന്നെ ഇരിക്കട്ടെ ..


അവൻ അവളെയും അവനെയും കുറിച്ച് എഴുതി ..പക്ഷെ മുഴുവിച്ചില്ല ..ക്ലൈമാക്സ് അവൾ എഴുതുന്നതല്ലേഭംഗി..അവൾക്കു മനസ്സിലാകും ഇത് മറ്റുള്ളവയെ പോലെ അല്ല എന്ന് ..ഇതിനൊരു ആത്മാവുണ്ട് ..ഇതിൽപ്രണയം ഉണ്ട് ..


"ഇത് ഒന്ന് പൂർത്തിയാക്കി നോക്ക് ..എനിക്ക് മുഴുവിക്കാൻ കഴിയുന്നില്ല .."


"എന്താണ് ഇതിന്റെ കഥ .."


"ഇത് ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ടു സഹയാത്രികരുടെ  കഥായാണ് ..രണ്ടു വ്യത്യസ്ത ആളുകൾ ..പക്ഷെചിന്തകളും സ്വപ്നങ്ങളും ഒകെ ഒന്ന് ..പക്ഷെ ഇവർ എങ്ങനെ മുന്നോട്ട് കൊണ്ടുപോവണം എന്ന് എനിക്കറിയില്ല..ചിലപ്പോ അവർക്ക് വേർപിരിയേണ്ടി വന്നേക്കാം ..ചിലപ്പോ ഒന്നിക്കാനും സാധിച്ചേക്കാം ..എന്ത് വേണം ?"


അവൾ സംശയത്തോടെ അത് വാങ്ങി വച്ച് ..പിടിക്കപെടുമോ എന്ന ഭയം കൊണ്ട് അവൻ പെട്ടെന്ന് തന്നെ അവിടംവിട്ടു 


പൂരിപ്പിക്കാൻ അവളെ ഏല്പിച്ചു അവൻ കാത്തിരുന്നു ..ക്ലൈമാക്സ് എന്തായിരിക്കും എന്ന ചിന്ത അവന്റെ ഉറക്കംകളഞ്ഞു ..ദിവസങ്ങൾ കടന്നു പോവുന്നു ..അതിനിടയിൽ പല ക്ലൈമാക്സും അവന്റെ മനസ്സ്ചിന്തിച്ചുണ്ടാക്കുന്നുണ്ടായോരുന്നു ..പലതവണ അവളുടെ ക്ലാസിനു മുന്നിൽ അവൾ കാണാതെ  നിന്ന് പരുങ്ങി..ഉത്തരം കിട്ടാൻ വൈകുംതോറും മനസ്സ് കിടന്നു പിടച്ചു 


ഒടുവിൽ  ലൈബ്രറിയിൽ അവൾ പ്രത്യക്ഷപെട്ടു ..


"എങ്ങനെ ഉണ്ട് എന്റെ കഥ "


"ഇത് പ്രണയിക്കാത്ത ആളുടെ ആത്മാവില്ലാത്ത കഥയല്ല ...deep ഇമോഷൻസ് ഉണ്ട് ..ഞാൻ എഴുതിപൂർത്തിയാക്കി ..തന്റെ കഥയോട് നീതി പുലർത്തിയെന്ന് വിശ്വസിക്കുന്നു ..ഇതിനെ ഏറ്റവും ഭംഗിയാക്കി എന്നുംവിശ്വസിക്കുന്നു "


അവന്റെ ഹൃദയം പിടച്ചു 


"ഞാൻ വായിച്ചു നോക്കട്ടെ .."


"ഇവിടെ നിന്ന് വായിച്ചോളൂ ..എനിക്ക് റസ്പോൺസ്‌ അറിയണം "


അന്ന് ബസിനു തിരക്ക് പിടിക്കാതെ അവൾ അവൻ വായിച്ചു തീരുന്നവരെ കാത്തിരുന്നുഅവൾ പറഞ്ഞു 


നെഞ്ചിൽ ഒരു പെരുമ്പറ കൊട്ടുമ്പോഴും അത് മറികടന്നു  കഥയിൽ ശ്രദ്ധിക്കാൻ അവൻ ശ്രമിച്ചു.വായിച്ചതിന്റെ അവസാനം ഒരു കണ്ണുനീർ തുള്ളി അവന്റെ കവിളിലൂടെ ഒഴുകി ഇറങ്ങി പോയി 


"എങ്ങനെ ഉണ്ട് "


"പെർഫെക്റ്റ് ക്ലൈമാക്സ് "


അവൾ നേരിയതായി ചിരിച്ചു ..അവിടെ നിന്നും ഇറങ്ങി ..അവൻ  കഥ കൊണ്ട് മുഖം മറച്ചു ...കടലാസ്താളിലെ മഷി കണ്ണീരുകൊണ്ടു പടർന്നു 



വർഷങ്ങൾക്കിപ്പുറം  കഥ പിന്നെയും ഓര്മ വര്ക്കായാണ് ..എത്ര അടക്കി വച്ചാലും പുറത്തു ചാടും എന്നപോലെ..ഇപ്പോൾ പക്ഷെ കഥയിൽ ഒരുപാട് പുതിയ സംഭവവികാസങ്ങൾ നടന്നിട്ടുണ്ടല്ലോ..അന്നത്തെ ക്ലൈമാക്സ് ഇന്ശേഷവും കഥ മുന്നോട്ട് പോയിരിക്കുന്നു ..പക്ഷെ നായികാ മാത്രം എവിടെയാണെന്ന് അറിയില്ല 



ഇത്രയും കാലം അന്വേഷിക്കാതിരുന്നത് ഇപ്പോൾ കണ്ടെത്തണം എന്ന് അവനു തോന്നി ..എന്റെ കഥകൾക്ക്വേണ്ടി ആയിരിക്കും അവൾ കാത്തിരിക്കുന്നത് ..അത് കാണാത്തത് കൊണ്ടാണോ അവൾ മറഞ്ഞിരിക്കുന്നത് 


അവളെ പുറത്തു കൊണ്ടുവരണം ..അവരുടെ കഥയിലെ അവസാന വരിപോലെ എന്നും സൗഹൃദം കാത്തുസൂക്ഷിക്കും എന്ന് വാക്കുനൽകിയ നായിക പിന്നെ എന്തുകൊണ്ട് അത് പാലിച്ചില്ല എന്ന് ചോദിക്കണം 


Notes  ഇൽ എന്നെഴുതിയ കഥയുടെ നേരിയ ഒർമ്മയിൽ പിന്നെയും ഒരെണ്ണം എഴുതി ...അവളുടെ ക്ലൈമാസ്മാത്രം എഴുതിയില്ല ..അതവൾ പൂരിപ്പിക്കട്ടെ .അന്നത്തേതിൽ നിന്ന് വ്യത്യസ്തമായി അവൾ ഒന്നും എഴുതാൻപോവുന്നില്ല എന്നറിയാം ..പക്ഷെ ഉത്തരമില്ലാത്ത കുറച്ചു ചോദ്യങ്ങൾക്ക് ഉത്തരമാവുമല്ലോ..


ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോ  ഒരുപാട്പേര് ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തു ..കമന്റ്ബോക്സിൽ എല്ലാവരും അതിന്റെ അവസാനഭാഗം അന്വേഷിച്ചു ..കുറേപേർ പലതരം  ക്ലൈമാക്സ് അവിടെഎഴുതി ചേർത്ത് ..പക്ഷെ പ്രതീക്ഷിച്ച കഥാവസാനം   മാത്രം കണ്ടില്ല ..


അവൾ ചിലപ്പോൾ കണ്ടുകാണില്ല ..അല്ലെങ്കിൽ കണ്ടാലും പിന്നെയും സ്ക്രോൽ ചെയ്തു മുന്നോട്ടുപോകാനാവുന്ന ഒരുസാധാരണ  പോസ്റ്റായിട്ട് അവൾക്ക് ഇത് തോന്നിക്കാണും ..എല്ലാ അന്വേഷണങ്ങളുംഅവസാനിപ്പിക്കാം ..പുറത്തുവരാൻ ആഗ്രഹം ഇല്ലാത്തവരെ അന്വേഷിക്കുന്നത് എന്തിനാണ് .. വായിക്കാൻ അവൾഎവിടെയെങ്കിലും ഉണ്ടെന്ന ഓർത്തിട്ടാണ് അതെഴുതിയത് ..അവൾ വായിച്ചില്ലെങ്കിൽ പിന്നെ വേറെ ആര്വായിച്ചിട്ടും എന്ത് കാര്യം ..

അവൻ aa പോസ്റ്റ് ഡിലീറ്റ് ചെയ്തു 



ഫോണിൽ ആരോ വായിക്കാൻ വേണ്ടി കാത്തിരുന്ന കഥകളും അര്ഥശൂന്യമായി അവനു തോന്നി ..ഒന്നൊന്നായിഅവയും റീസൈക്കിൾ ബിനിലേക്ക് പറഞ്ഞുവിട്ടു ..ഇനിയൊന്നും ബാക്കിയില്ലാതെ notes ശൂന്യമായിരുന്നു..അവന്റെ മനസ് പോലെ 


പിറ്റേന്ന് പഴയപോലെ എല്ലാ സോഷ്യൽ മീഡിയ കാലിലും കയറി ഇറങ്ങുകബോൾ നോട്ടിഫിക്കേഷൻ  ബോക്സിൽ ഒരുകുറെ  ഫോട്ടോടാഗ്‌ കളുടെ  ഇടയിൽ ഒരു പോസ്റ്റിൽ തന്നെ ടാഗ് ചെയ്തിരിക്കുന്നത് കണ്ടു..unspoken എന്ന ഒരു അക്കൗണ്ട് ..


അതിൽ ഒരു കഥയായിരുന്നു ..അവന്റെ കഥയിലെ നായിക എഴുതുന്നപോലെ ഒരു എഴുത്തു ..അതിനുംഅവസാന ഭാഗം ഇല്ല .. അക്കൗണ്ട്ഇൽ അതേപോലെ പൂർണമാവാത്ത ഒരുപാട് കഥകൾ ..

എഴുതാൻ മടിച്ചിയായ ഒരു കഥാകാരിയുടെ പകുതി മുറിഞ്ഞ വാക്കുകൾ ..ആരോ എഴുതി മുഴുവിക്കാൻ വേണ്ടികാത്തിരുന്ന പോലെ ..




0 comments:

Post a Comment