Tuesday, 29 December 2015

പുനർജനി

0 comments
പുനർജനി


പ്രണയം കാർന്നു തിന്ന ഹൃദയം ഇന്നലെ മരിച്ചു
മനസ്സിൽ ഓർമകളുടെ പോരാട്ടം ആണ്
മറവിയുടെ താഴ്വരയിലേക്ക്  വലിച്ചെറിയപ്പെടാതിരിക്കാൻ ഉള്ള
അവസാന പോരാട്ടം

ഇനി മഴക്കാലം ആകാം
മിന്നൽ വളകൾ കിലുക്കി അവളെന്റെ
വരണ്ട ഭൂമിയിൽ ഉറഞ്ഞു പെയട്ടെ
ആ പ്രളയ ജലത്തിൽ ഞാനെന്റെ
കഥനമെല്ലാം കഴുകി നീക്കട്ടെ
പുലരിയിൽ ആദ്യത്തെ കിരണം എന്നെ തൊടുമ്പോൾ
ചെറിയ നാന്പായി ഉയർന്നു പൊങ്ങുവാൻ
ഇനി ഞാൻ പുനർജനികട്ടെ

Monday, 2 November 2015

വിലക്ക് വാങ്ങിയ ഹൃദയം

1 comments
വിലക്ക്  വാങ്ങിയ ഹൃദയം

സ്നേഹിക്കാൻ അവൾക്ക്  ഒരു അടിമയെ വേണമായിരുന്നു .കല്യാണ കംബോളത്തിലേക്ക്  ഒന്ന് എത്തി നോക്കി അവൾ .ചുവന്നു മുഴുത്ത കുറെ ഹൃദയങ്ങൾ അവിടെ കാണായി .എല്ലാ തരക്കാരും ഉണ്ട് .കറുത്തവർ ,വെളുത്തവർ ,മീശ ഉള്ളവർ ,ഇല്ലാത്തവർ ,ഉദ്യോഗം ഉള്ളവർ ,ഇല്ലാത്തവർ .
എല്ലാരും എനിക്ക് വേണ്ടി തുടിക്കും പോലെ തോനി അവള്ക്ക് .ആദ്യം മതം നോക്കി .പിന്നെ ജാതി ,പിന്നെ ജാതകം .അതൊക്കെ കഴിഞ്ഞപോൾ കുറചെണത്തെ കണ്ടു .സൂക്ഷിച്ചു നോക്കിയപ്പോൾ ആ ഹൃദയങ്ങളിൽ price tag കണ്ടു .20 ലക്ഷം ,30 ലക്ഷം ,ഹമ്മേ ...അവസാനം തിരഞ്ഞു തിരഞ്ഞു ഒരെണ്ണത്തെ കണ്ടെത്തി .10  ലക്ഷവും കാറും .പതുക്കെ അതിനോട് ചോദിച്ചു .

"എന്നെ  മാത്രം സ്നേഹിക്കാമോ ?"
"പണം രൊക്കം തന്നോളു ...ഇ ഹൃദയത്തോളം സ്നേഹം നിനക്കും സ്വന്തം "

മതി ...ഈ ഹൃദയത്തോളം സ്നേഹം മതി ..ജീവിച് തീർക്കാൻ ..

വിലക്ക് വാങ്ങിയ അടിമയെ ഓർത്ത് അവൾ ഉറങ്ങാതിരുന്നു .ഭാരം ഒഴിഞ്ഞ പോലെ അച്ഛൻ നെടുവീർപ്പ് ഇട്ടു .തന്റെ കഥ മകളിലൂടെ ആവർതികുമെൻ ഓർത്തോ അമ്മ വിതുംബി .

പിന്നീട് അവൾ അറിഞ്ഞു ,വിലകൊടുത്തു വാങ്ങിയത് അടിമയെ ആയിരുന്നില്ല .തന്റെ ഉടമയെ ആയിരുനുന്നേൻ .
ആ ഹൃദയം തുടിച്ചത് തനിക്ക് വേണ്ടി അല്ല .price tag ലെ അക്കങ്ങള്ക് വേണ്ടി ആയിരുന്നെന് ...

Wednesday, 22 July 2015

കൂടിക്കാഴ്ച

0 comments
കൂടിക്കാഴ്ച

ഒരു മേശക്ക് അപ്പുറവും ഇപ്പുറവും നാം ഇരുന്നു
നിൻറെ കണ്ണിലെ നീല പരപ്പിൽ
ഞാൻ എന്നെ തിരയുകയായിരുന്നു
കത്തി തീരുന്ന മെഴുകു തിരികൾ അതിൽ
ഇളകി ചിരിക്കുനത് കണ്ടു
ചുമർ ചിത്രങ്ങൾ നിസ്സംഗമായ്
ചായം മുക്കുന്നത് കണ്ടു
ഇല്ല എന്നെ കാണാതായിരിക്കുന്നു
പതുക്കെ ഞാൻ നിന്റെ കാതിൽ പറഞ്ഞു
ഞാൻ എവിടെ ?
അത് കേട്ട് നീ ചിരിച്ചു
ആ ചിരിയെന്റെ ഹൃദയത്തിൽ മാറ്റൊലി കൊള്ളുന്നിപ്പോഴും 

Sunday, 19 July 2015

കരുണ വറ്റിയവർ ..

0 comments

കരുണ വറ്റിയവർ ..

വരിഞ്ഞു മുറുക്കിയ ഞരമ്പുകൾക്കിടയിൽ
നുഴഞ്ഞു പടർന്ന അസ്ഥികളോടെ
പാതി ഇരുട്ടും പാതി വെളിച്ചവും പങ്കിട്ട
കണ്ണുകളോടെ ,
എൻ മുന്നിൽ കൈ നീട്ടി നിൽക്കുന്നു ഒരു ഭിക്ഷു
ഒരു മാത്ര നിൽക്കുക ,നിന്നെ ഒന്ന് ചിത്രം
വരയ്കട്ടെ എൻ മനസ്സിൽ
നാളെ ഒരു കവിതയായ് പിറക്കാം നിനക്ക്
എൻ കരുണയെ ഇവർ ഏറ്റു പാടും
പതക്കങ്ങൾ ,പാരിതോഷികങ്ങൾ വന്നു മൂടും
നീയിതറിയില്ല ,അന്ജൻ അനാഥൻ
തിരയുവാൻ വയ്യ ,ഒരു നാണയ തുട്ടിനായ്
നിന്നെ പോലെ ഞാനും ദരിദ്രൻ
കരുണ വറ്റിയവൻ 

നന്ദിതയോട് ...

0 comments
നന്ദിതയോട്

പിന്നിലേക് വലിക്കാൻ ഒരു കൈ
ചേർത്ത് പുൽകാൻ ഒരു മെയ്യും
ഇല്ലതിരുന്നെന്നോ ?
നിന്നെ പുനര്നതും നിൻ കണ്ണീർ അറിഞ്ഞതും
ഈ ഇരുട്ടും തണുപ്പും മാത്രമെന്നോ ?
എനിക്കറിയാത്ത അകലങ്ങളിൽ നിന്ന് നീ ഇന്ന്
ചിരിക്കയാണോ അതോ കരയുകയോ ?
അറിയില്ല ,
നരച്ച കാഴ്ചകൾ നിൻറെ ഹൃദയത്തെ നിശ്ചലമാകിയിരികുന്നു
നിൻറെ അണയാത്ത മനസ് ,
ഉറങ്ങാത്ത കവിതകൾ
എന്റെ രാത്രികളെ അലട്ടുന്ന കിനാവുകൾ ആകുന്നു
നിന്റെ നനഞ്ഞ കണ്ണുകളിൽ നിന്
വിടവാങ്ങിയ വസന്തമാനിന്നെന്റെ ദുഖം
കൂട് തകർത്തു നീ പറന്നു പോകവേ
എനിക്കായ് തന്ന ഈ പൊൻതൂവൽ ആണെന്റെ വെളിച്ചം

Thursday, 30 April 2015

നഷ്ടം

2 comments
നഷ്ടം
ഉമ്മറതിരുന്ന് അച്ഛൻ പറഞ്ഞു :
ഇന്നത്തെ കുട്ടികൾ
അവർക്കെത്ര നഷ്ടം
ഈ മണ്ണിൽ കളിച്ചും
മരച്ചോട്ടിൽ തങ്ങിയും
മഴയിൽ നനഞ്ഞും
പുഴയിൽ മുങ്ങിയും
ഒഴുക്കിനോളങ്ങളിൽ കടലാസ് വഞ്ചി വച്ചതിലേരി
അറിയാത്ത ലോകങ്ങൾ കണ്ടും
വിടരുന്ന ബാല്യം അവര്കിന്നു നഷ്ടം

കുട്ടി പറഞ്ഞു:
മണ്ണിനെ നിങ്ങൾ മലിനമാക്കി
മഴത്തുള്ളിയും മേനിയിൽ പോല്ലുനതായ്
മരത്തിനെ മഴു കൊണ്ടുപോയി

പുഴയോ മണല വിറ്റു മരുഭൂമി ആക്കി
ചിറകേറി ഉയരേണ്ട ബാല്യമെന്നോ
ചെറു കൂട്ടിൽ മൂകം മയങ്ങി
ഓർത്തെടുക്കാൻ ഒരു മഴതുള്ളി പൊൻവെയിൽ
കുളിർ നിലവില്ലെന്റെ ഉള്ളിൽ
പക്ഷെ അറിയാം
നഷ്ടങ്ങൾ എന്റെ മാത്രം