Sunday, 19 July 2015

കരുണ വറ്റിയവർ ..


കരുണ വറ്റിയവർ ..

വരിഞ്ഞു മുറുക്കിയ ഞരമ്പുകൾക്കിടയിൽ
നുഴഞ്ഞു പടർന്ന അസ്ഥികളോടെ
പാതി ഇരുട്ടും പാതി വെളിച്ചവും പങ്കിട്ട
കണ്ണുകളോടെ ,
എൻ മുന്നിൽ കൈ നീട്ടി നിൽക്കുന്നു ഒരു ഭിക്ഷു
ഒരു മാത്ര നിൽക്കുക ,നിന്നെ ഒന്ന് ചിത്രം
വരയ്കട്ടെ എൻ മനസ്സിൽ
നാളെ ഒരു കവിതയായ് പിറക്കാം നിനക്ക്
എൻ കരുണയെ ഇവർ ഏറ്റു പാടും
പതക്കങ്ങൾ ,പാരിതോഷികങ്ങൾ വന്നു മൂടും
നീയിതറിയില്ല ,അന്ജൻ അനാഥൻ
തിരയുവാൻ വയ്യ ,ഒരു നാണയ തുട്ടിനായ്
നിന്നെ പോലെ ഞാനും ദരിദ്രൻ
കരുണ വറ്റിയവൻ 

0 comments:

Post a Comment