Monday, 18 May 2020

ചിതല് തിന്ന കവിത

പൊടിപിടിച്ചു കിടക്കുന്ന
എന്റെ പുസ്തകം.
അതിൽ ചിതൽ തിന്നു പോയ
കുറേ അക്ഷരങ്ങൾ..
എന്റെ കവിത തിന്ന്
മയങ്ങുന്ന ചിതലുകളെ..
ഞാൻ അവയെ
തിരിച്ചു വിളിക്കുന്നു.
നിന്റെ വയറു തുറന്ന്
അവർ പുറത്തു വരും.

0 comments:

Post a Comment