ഒളിച്ചു കളിക്കുന്നവർ
ചുറ്റിൽ,
ലോകം നിലച്ചു നിൽക്കുമ്പോലെ
ഒളിഞ്ഞും തെളിഞ്ഞുമായി
മറഞ്ഞു നിൽക്കുന്നവൾ
ഉറക്കെ വിളിക്കിലും
പുറത്തു വരുന്നില്ല.
വഴിയറിയാതെ അവൻ
ഉഴറി നോക്കും നേരം
ചിരികൊണ്ടവളൊരു
വഴിയൊരുക്കീടുന്നു.
അടുത്തു വരും നേരം
അകലെക്കോടുന്നവൾ
നിൽക്ക്, ഞാൻ തളർന്നുപോയ്
എങ്കിലും കേൾപ്പതില്ല
ഇനിയീ കളിക്ക് ഞാൻ
വരികില്ലെന്ന് ചൊല്ലി
കിതച്ചു നിൽക്കുന്നോനെ
കളിയാക്കീടുന്നവൾ
നിങ്ങൾ ഇത്രയേ ഉള്ളു,
കളിയായി പറഞ്ഞവൾ
അരികെ വരും നേരം
ആർത്തു ചിരിക്കുന്നവൻ
വിടില്ല, ഞാൻ ജയിച്ചു
തന്നിൽ ചേർത്തണയ്ക്കുമ്പോൾ
തോൽവി മറന്നവളോ
അവനിലൊതുങ്ങുന്നു
ചുറ്റിൽ,
ലോകം നിലച്ചു നിൽക്കുമ്പോലെ
ഒളിഞ്ഞും തെളിഞ്ഞുമായി
മറഞ്ഞു നിൽക്കുന്നവൾ
ഉറക്കെ വിളിക്കിലും
പുറത്തു വരുന്നില്ല.
വഴിയറിയാതെ അവൻ
ഉഴറി നോക്കും നേരം
ചിരികൊണ്ടവളൊരു
വഴിയൊരുക്കീടുന്നു.
അടുത്തു വരും നേരം
അകലെക്കോടുന്നവൾ
നിൽക്ക്, ഞാൻ തളർന്നുപോയ്
എങ്കിലും കേൾപ്പതില്ല
ഇനിയീ കളിക്ക് ഞാൻ
വരികില്ലെന്ന് ചൊല്ലി
കിതച്ചു നിൽക്കുന്നോനെ
കളിയാക്കീടുന്നവൾ
നിങ്ങൾ ഇത്രയേ ഉള്ളു,
കളിയായി പറഞ്ഞവൾ
അരികെ വരും നേരം
ആർത്തു ചിരിക്കുന്നവൻ
വിടില്ല, ഞാൻ ജയിച്ചു
തന്നിൽ ചേർത്തണയ്ക്കുമ്പോൾ
തോൽവി മറന്നവളോ
അവനിലൊതുങ്ങുന്നു
0 comments:
Post a Comment