Wednesday, 28 February 2018

സിറിയ

0 comments
ഓടി കളിക്കാൻ ആകെ ഉണ്ടായിരുന്ന ഇത്തിരി സ്ഥലം ഇന്നലത്തെ ബോംബ് പൊട്ടലിൽ ചിന്നി ചിതറി കിടക്കുന്നുണ്ട്..
തകർന്ന കെട്ടിടങ്ങൾ കൊണ്ട് അവിടെ ആകെ മൂടിപ്പോയിരിക്കുന്നു..
ജാവേദിന്റെ ഉമ്മ അവിടെ ഇരുന്നി കരയുന്നുണ്ടായിരുന്നു..
അവന്റെ പ്രിയപ്പെട്ട കളിപ്പാട്ടം അവിടെ വീണു കിടപ്പുണ്ട്..അന്ന് ചോദിച്ചപ്പോ അവൻ തന്നില്ല..
എന്തൊരു ജാടയായിരുന്നു..
ഇന്ന് അത് ഒളിപ്പിച്ചു വെക്കണം..
അവനത് അന്വേഷിച്ച നടക്കുമ്പോ നല്ല തമാശ ആയിരിക്കും..
പക്ഷെ അതിൽ രക്തം പുരണ്ടിട്ടുണ്ട്..രക്തം പുതരിയൊന്നും അല്ലാലോ..
തന്നെ പൊത്തിപ്പിടിച്ചു പറയാറുണ്ട് പപ്പ..
"നാളെ ആരൊക്കെ ഉണ്ടാകും എൻ അറിയില്ലലോ.."
ജാവേദ് ഇത് അന്വേഷിച്ചു വരാതിരുന്ന മതിയായിരുന്നു..എങ്കിൽ തനിക്ക് ഇത് സൂക്ഷിക്കാം..

അവന്റെ ഉപ്പ വരുന്നുണ്ട്..കൈയിൽ അവൻ ഉറങ്ങി കിടക്കുകയാണ്..അവന്റെ ഉമ്മയുടെ കരച്ചിൽ ഉച്ചത്തിലായി..ചോര കൊണ്ട് മൂടിയ അവന്റെ മുഖത്തു മാറി മാറി ഉമ്മ വെക്കുനാണവർ..
ഉപ്പ കരയുന്നില്ല..
ആണുങ്ങൾ കരയാൻ പാടില്ലത്രേ..

അവന്റെ കോലം കണ്ടപ്പോൾ ആ കളിപ്പാട്ടം അവനു തന്നെ തിരിച്ച കൊടുക്കാൻ തോന്നി..
പാവം മുറിവേറ്റ് ചോരവർന്നിരിക്കുന്നു..
ചിലപ്പോ അവൻ അത് അന്വേഷിക്കുമായിരിക്കും..
അപ്പോ കണ്ടില്ലെങ്കിൽ ഇപ്പോത്തേക്കാൾ വേദന ആയിരിക്കും...

"ദാ..ഇവിടുന്ന് കിട്ടിയതാണ്.."

വിസ്മയം കൊണ്ട് അവന്റെ കണ്ണുകൾ വിടര്ന്നില്ല..
സന്തോഷം കൊണ്ട് അവൻ ചിരിച്ചില്ല..
കൈ നീട്ടി അത് വാങ്ങിച്ചുമില്ല..
അവന്റെ ഉമ്മയുടെ കരച്ചിൽ ഉയർന്നു കേൾക്കാൻ തുടങ്ങിയപ്പോ പപ്പ തന്നെ അവിടെ നിന്നും കൂട്ടികൊണ്ട് പോയി..

Thursday, 22 February 2018

കറുപ്പ്

0 comments
കറുപ്പ്

കാടിന്റെ കറുപ്പിത്തിരി കുറഞ്ഞു.
കാട്ടുമക്കളിൽ ഒരുത്തനിന്നു മരിച്ചത്രേ
കാട് കരയുന്നുണ്ടാകാം
കൂട്ടിരിക്കുന്ന മക്കളിൽ ഒരുത്തൻ
കുറഞ്ഞു പോയ്‌
കൂടുവിട്ട മക്കളിൽ ചിലർ
കൊന്ന് പോയ്‌

Saturday, 10 February 2018

ദൃശ്യം

0 comments
ദൃശ്യം

സമരപ്പന്തലിൽ കുറേ നാളായി
സമരമിരിക്കുന്ന ആളെ ഇന്ന് കാണാനില്ല
ഈശ്വരാ..എന്ത് പറ്റിയോ എന്തോ..
അറിഞ്ഞിട്ടെന്ത് കാര്യം
ഒന്നിനുവേണ്ടിയും ഒരുമിച്ച് നിക്കാത്ത,
ഒരിക്കലും ശബ്ദമുണ്ടാക്കാത്ത,
നിനക്കും എനിക്കും
ഇത് പുതിയൊരു കാഴ്ച മാത്രം..
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴുകിപ്പോകുമ്പോൾ
ഉടക്കി നിക്കുന്ന ദൃശ്യങ്ങൾ മാത്രം..
അടുത്ത പന്തലിൽ എന്തിനാണാവോ
ഒരു ആൾക്കൂട്ടം..

അമ്മിണി

0 comments
അമ്മിണി

തൊടിയിൽ മേയുന്ന അമ്മിണി പശു
വല്ലതും അറിയുന്നുണ്ടോ
അവൾക്ക് വേണ്ടി ഇവിടെ സമരങ്ങൾ ഉണ്ടെന്ന്
അവളുടെ ഭാഷ വശമില്ലെങ്കിലും
അവളുടെ അലമുറകൾ
കഴുത്തിലെ കയറിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന്
ആൾക്കാർ വാദിക്കുന്നുണ്ടെന്നു,
നാട്ടിലെ വഴിയിൽ
പെണ്കുട്ടികളെക്കാൾ സുരക്ഷിതയായി
നടക്കാൻ അവൾക് കഴിയുമെന്ന്,
അമ്മയെ വണങ്ങിയില്ലെങ്കിലും
നിന്നെ വണങ്ങാൻ ആളുണ്ടെന്നു
എന്ത് കാര്യം...അവൾക്ക് പുല്ല് തിന്നാനാണ്‌ താല്പര്യം.