Friday, 5 June 2020

കവിതകളുടെ വരവ്

0 comments
ഇടക്ക് ബാധ കൂടുന്നപോലെ
എന്നിൽ ചില കവിതകൾ കൂടാറുണ്ട്.
പുതിയാതെന്തൊക്കെയോ
പൊതിഞ്ഞെടുതാണ് വരവ്.
കലപില പറഞ്ഞവർ
ഉള്ളിൽ ബഹളം വെക്കും.
നിനച്ചിരിക്കാതെ വന്ന്
വരികൾ ചൊല്ലി തരും
തിരിഞ്ഞു നോക്കാതിരുന്നാൽ
പിണങ്ങി പോക്കും ഉണ്ട്.