സമരപ്പന്തലിൽ ഒറ്റയ്ക്ക് മരണം വരെ സമരം ചെയ്യുന്നവനെ തേടി ഒരിക്കൽ മരണം വന്നു..
"വാ ..പോകാം...ഇവിടുത്തെ പണി കഴിഞ്ഞു.."
"അപ്പോ മരിക്കാറായോ..?"
"അതെന്ന്..."
"എങ്കിൽ മരിക്കും മുൻപ് ഒരാഗ്രഹം...ഒരു വരം... ചോദിക്കാലോ?"
"എന്തിന്...? അങ്ങനത്തെ പതിവൊന്നും ഇവടില്ല.."
"പതിവുപോലെ പോകാത്ത ലോകത്തല്ലേ നമ്മൾ ഉള്ളത്...അത് കൊണ്ട് പതിവ് തെറ്റിച്ച് ഒരു വരം ഒക്കെ തരാം...മരിക്കാൻ പോകുന്ന തടവുകാരന് വരെ അവന്റെ അവസാന ആഗ്രഹം നടത്തികൊടുക്കാറുണ്ടല്ലോ"
"ആഹ് ...ശരി.. പറ.."
"എന്റെ ജീവിതത്തിലെ എല്ലാം..പ്രണയം..കുടുംബം..ഒക്കെ ഞാൻ ഉപേക്ഷിച്ചത് അല്ലെങ്കിൽ എനിക്ക് നഷ്ടമായത് ഈ സമരത്തിലാണ്..എനിക്ക് നീതി കിട്ടണം.."
മരണം ഉറക്കെ ചിരിച്ചു..
"അതെന്താ...എന്റെ മരണം കൊണ്ടെങ്കിലും എനിക് നീതി കിട്ടില്ലേ.."
"മരണം കൊണ്ട് പൊരുതിയ കുറേപേർ ഇവിടെ ഉണ്ട്...അതിൽ എത്ര പേർക്ക് നീതി ലഭിച്ചു...എത്ര സമരങ്ങൾ ജയിച്ചു..നാളെ നീ മരിച്ചാൽ ഇവിടെ ആളുകൂടും.. നിന്നെ കുറിച്ച് നല്ല രണ്ട് വർത്താനം പറയും..tv ഇൽ നിന്റെ കഥന കഥ അവരിറക്കും..അത് കണ്ടവർ മൂക്കു ചീറ്റും..പിന്നെ നിനക്ക് വേണ്ടി വേറെ കുറേപ്പേർ വന്നു ഇവിടെ കിടക്കും..ഇനി അവർ മരിച്ചാലും നിനക്ക് നീതി കിട്ടുമെന്നു തോന്നുന്നില്ല.."
അയാൾ മുഖം കുനിച്ചിരുന്നു.
മരണം പൊട്ടിച്ചിരിച്ചു.
അയാളും ചിരിച്ചു.
"മരിക്കാൻ എനിക്ക് പേടിയില്ല..
എന്റെ മരണമാണ് അവർക്കുള്ള ഓർമപ്പെടുത്തൽ...നാളെയുടെ ഊഴം അവരുടേതാണെന്..ഒന്നുകിൽ എന്നെ പോലെ സ്വന്തം നീതിക്ക് വേണ്ടി നരകിച്ചു മരിക്കാൻ..അല്ലെങ്കിൽ നമ്മളെ ...നമ്മുക്ക് ചുറ്റുമുള്ളതിനെ മാറ്റിമറിക്കാൻ.."
മരണം ഒരു നിമിഷം നിന്നു
ഒന്നും കൈയിൽ കരുത്തതെ അയാൾ ആ സമരപ്പന്തലിൽ നിന്നിറങ്ങി.
"പോകാം.."