അമ്മിണി
വല്ലതും അറിയുന്നുണ്ടോ
അവൾക്ക് വേണ്ടി ഇവിടെ സമരങ്ങൾ ഉണ്ടെന്ന്
അവളുടെ ഭാഷ വശമില്ലെങ്കിലും
അവളുടെ അലമുറകൾ
കഴുത്തിലെ കയറിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന്
ആൾക്കാർ വാദിക്കുന്നുണ്ടെന്നു,
നാട്ടിലെ വഴിയിൽ
പെണ്കുട്ടികളെക്കാൾ സുരക്ഷിതയായി
നടക്കാൻ അവൾക് കഴിയുമെന്ന്,
അമ്മയെ വണങ്ങിയില്ലെങ്കിലും
നിന്നെ വണങ്ങാൻ ആളുണ്ടെന്നു
എന്ത് കാര്യം...അവൾക്ക് പുല്ല് തിന്നാനാണ് താല്പര്യം.
0 comments:
Post a Comment