ചോര വീണു കറുത്ത് തുടങ്ങിയ
ഭൂമിമാതാവിന്‍ മാറിടം തന്നിലെ
ദീനരോദനം ആരും ശ്രവിക്കാതെ
മാഞ്ഞിടുന്നുവോ ദീനം ദയനീയം
ആദികാലത്തില്‍ വീഴ്ത്തിയ ചോരയില്‍
തീര്‍ത്ത ചിത്രങ്ങള്‍ മായില്ലോരികളും
വറ്റാത്ത ചോരയും കണ്ണീരും നെഞ്ചിലെ
കത്തും ചിതയില്‍ എരിയുംമനുഷ്യരും
മൂകസക്ഷികള്‍ അവര്‍ തന്‍ ചിറകറ്റ
ജീവിതവും കിനാക്കളും സ്വപ്നവും
നഷ്ടസ്വര്‍ഗംപോള്‍ ആ മഹാനംഭാസിന്‍
ച്ഹായതന്‍ കീഴില്‍ എങ്ങോ മറഞ്ഞുപോയ്
തെങ്ങുമീയമ്മ ഭാക്കി നില്‍ക്കുന്നുവീ
ഭാരതക്ഷേത്ര ഭൂമിക്ക് സാക്ഷിയായ്
സോദരര്‍ രനതാല്‍ തകര്‍തോരീ
ഭാരതത്തിന്റെ സംസ്ക്കരാര സാക്ഷിയായ്
ഹസ്ഥിനപുരതന്നു നടന്നൊരു
അമ്മഹയുധമിന്നുമവര്തിപ്പൂ
കാലം നീട്ടും ശരങ്ങള്‍ തന്‍ ശയ്യയില്‍
കേനിരിക്കുന്നു പാവമാം പൈതൃകം
സോദരര്‍ അടരാടുന്ന ഭൂവിതില്‍
ആര്‍ക്ക് പക്ഷം ചേരനമേന്നോരുള്‍ -
കാഴ്ച നേടാതെ അന്ധയായ് കേഴുമാ
കുന്തി തന്‍ ഭാവം പൂണ്ടുവോ ഭൂവിന്ന്‍
നൂറു പെട്ട് നൂറും പിഴച്ചുപോയ്
എന്നു കേഴുന്ന ഗാന്ധരിയെപോലെ
കേനുപോകുന്നു പാവമാം ഈ അമ്മ
എന്നു തീരുമീ പോരിത് ഭൂമിയില്‍
എന്നുതോരുമീ അമ്മതന്‍ കണ്ണീരും
എന്നു മായുമീ രക്തദാഹതിനാല്‍---
വന്നു ചേരുന്ന ദുരിത ദീനങ്ങളും
ആര്‍ക്കറിയാം കാത്തു നില്‍ക്കുന്നു ഭൂവിതും
കൂട്ട് നില്‍ക്കുന്നു കേഴുന്ന മാനുഷ-
മാനസത്തില്‍ ഉയരുന്ന ഗദ്ഗദ -
ഘോഷവുമോപ്പം അല്‍പ്പം പ്രതീക്ഷയും
0 comments:
Post a Comment