ഇഷ്ടങ്ങള്‍
പാളങ്ങലേറി കുതിച്ചുപായും ജീവിതമാണെനിക്കെന്നാകിലും
പൂഴിമണ്ണ്പാതയില് പിച്ചവെക്കും കോമാള ബാല്യമാണിന്നും ഇഷ്ടം
ഈ മരുക്കാറ്റിന് വരള്‍ച്ച പോലും ഇന്നു പരിചിതമെന്നാകിലും
എന്‍ കിളി വാതിലില്‍ താളമിടും കുഞ്ഞിളം കാറ്റിന്നും ഏറെയിഷ്ടം
എന്‍ പദതാളത്തെ ഓര്‍ത്തു കൊണ്ടും എന്‍ വിളി കേള്‍ക്കാന്‍ കൊതിച്ചുകൊണ്ടും
കാത്തിരുന്നേറെ തളര്‍ന്ന കണ്ണില്‍ പൂക്കും ചിരിതന്നെയേറെ ഇഷ്ടം
എന്‍ മണല്‍ പാതതന്‍ ഓരത്തിലെ പുല്കൊടിതുമ്പിലായ് ഊയലാടും
കുഞ്ഞു ഹിമാകണമോന്നുതന്നില് മെല്ലെ ഒളിച്ചിരുന്നെതിനോക്കും
പൊന്‍വെയില്‍ നാളത്തെ തന്നെ ഞാനെന്‍ മാനസതോടിന്നു ചേര്‍ത്തു വായ്പ്പൂ
പുഞ്ചിരിപ്പൂക്കള്‍ വിടര്‍ത്തി എന്നെ ചുംബിചുനര്ത്തും പുലരിയെക്കാള്‍
മുല്ലമലര്‍ കളാല്‍ ശോഭിതമാം തന് മുടിക്കെട്ടിനെയും തലോടി
തെല്ലു തളര്ന മിഴികളാലെ എന്നെയുഴിഞ്ഞും കരഞ്ഞുകൊണ്ടും
മെല്ലെ വിടചൊന്നകന്നു പോകും ധാത്രിയാമീരാത്രി തന്നെയിഷ്ടം
ഏറേ കരഞ്ഞും ക്രുദ്ധയായും കുപ്പിവളകള്‍ എറിഞ്ഞുടച്ചും
ആര്‍ത്തലയ്ക്കും തപ്തസാഗരത്തെ അശ്രുബിന്ധുകളെ പോല്‍ ചമയ്ച്ചും
എന്നില്‍ മഴയായ് പെയ്തൊഴിയും ഈ മഴക്കാലമാണിന്നും ഇഷ്ടം
തന് പ്രണയത്തിനെ തേടിയേറെ കാതങ്ങള്‍ താണ്ടിവരും പുഴയെന്‍ -
കാല്കളില് മുത്തമിട്ടേറെ വിതുമ്പിയോന്നര്ത്തു പാടും ഗാനമേറെ ഇഷ്ടം
ഇഷങ്ങള്‍ ഇവ്വിധം ഏറെയുണ്ടെങ്കിലും
നഷ്ട സ്വപ്നങ്ങള്‍ തന്നെയാണേറ്റം ഇഷ്ടം
Monday, 12 November 2012
Subscribe to:
Post Comments (Atom)
translitrate inte kuzhappam karanam kure spelling mistake und...sry...:(
ReplyDeleteഅക്ഷര തെറ്റുകൽ മാറ്റി നിർത്തിയാൽ മനോഹരമായ രചന ..
Delete