ഇനി ആ ഹോസ്റ്റൽ മുറിയിലേക്ക്
തിരിച്ചു കയറി വരുമ്പോൾ
ചുമരിലെ ചിത്രം
നിറം മങ്ങി നരച്ചു കാണും..
ജനാലാക്കരികിലെ മാവിൻ കൊമ്പു
മുറിച്ചു മാറ്റി കാണും..
പുറത്തു നിന്ന് വരുന്ന വെളിച്ചത്തെ
പുതിയ ബ്ലോക്ക് മറച്ചു കാണും
ഫാനിന്റെ ചുവട്ടിലെ എന്റെ കട്ടിൽ
സ്ഥാനം മാറി കിടക്കുന്നുണ്ടാകും..
എന്റേത് എന്ന് പറഞ്ഞതെല്ലാം
എന്റേതല്ലആയിരുന്നെന് ഓര്മവരും..
മറന്നു വച്ചതെന്തൊക്കെയോ
തിരിച്ചു കിട്ടുമായിരിക്കും..
ഇടക്ക് ആ കസേരയിൽ ഇരിക്കുമ്പോൾ
പുതുയവർ ആരോ മുറുമുറുക്കും..
പെട്ടെന്ന് മുറിവിട്ടു പോകാൻ അവർ
പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുനോക്കും..
പതിയെ ഇറങ്ങി നടക്കുമ്പോൾ
ഞാൻ തിരിഞ്ഞു നോക്കിയെന്നിരിക്കും..
പഴയ ചിത്രങ്ങളൊക്കെ അപ്പോൾ
മനസ്സിൽ മറന്നു പോയിരിക്കും..
തിരിച്ചു കയറി വരുമ്പോൾ
ചുമരിലെ ചിത്രം
നിറം മങ്ങി നരച്ചു കാണും..
ജനാലാക്കരികിലെ മാവിൻ കൊമ്പു
മുറിച്ചു മാറ്റി കാണും..
പുറത്തു നിന്ന് വരുന്ന വെളിച്ചത്തെ
പുതിയ ബ്ലോക്ക് മറച്ചു കാണും
ഫാനിന്റെ ചുവട്ടിലെ എന്റെ കട്ടിൽ
സ്ഥാനം മാറി കിടക്കുന്നുണ്ടാകും..
എന്റേത് എന്ന് പറഞ്ഞതെല്ലാം
എന്റേതല്ലആയിരുന്നെന് ഓര്മവരും..
മറന്നു വച്ചതെന്തൊക്കെയോ
തിരിച്ചു കിട്ടുമായിരിക്കും..
ഇടക്ക് ആ കസേരയിൽ ഇരിക്കുമ്പോൾ
പുതുയവർ ആരോ മുറുമുറുക്കും..
പെട്ടെന്ന് മുറിവിട്ടു പോകാൻ അവർ
പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുനോക്കും..
പതിയെ ഇറങ്ങി നടക്കുമ്പോൾ
ഞാൻ തിരിഞ്ഞു നോക്കിയെന്നിരിക്കും..
പഴയ ചിത്രങ്ങളൊക്കെ അപ്പോൾ
മനസ്സിൽ മറന്നു പോയിരിക്കും..
0 comments:
Post a Comment