Thursday, 29 June 2017

എന്നെ തിരയുന്ന ഞാൻ

എന്നെ തിരയുന്ന ഞാൻ

ഇന്നെന്റെ കണ്ണാടിയിൽ എന്റെ മുഖമില്ല ,
ഇന്നെന്റെ  പേന എന്നെ കുറിച്ച് എഴുതുന്നില്ല ,
ഇന്നെന്റെ പ്രണയം എന്നെ അറിയുന്നില്ല
എന്നെ കാണാതായിരിക്കുന്നു

ഒടുവിൽ പഴയ പുസ്തകത്താളിലെ
രണ്ടു വരി കവിതയിൽ ഞാൻ എന്നെ കണ്ടെത്തിയിരിക്കുന്നു
ചിതലരിച്ച താളുകളിലേ അക്ഷരങ്ങൾ
എന്നെ നോക്കി ചിരിക്കുന്ന പോലെ
"എന്നെ മറന്നു നീ താണ്ടിയ ദൂരമെല്ലാം
എന്നിലേക്കുള്ളതായിരുന്നല്ലോ .."

1 comments:

  1. "എന്നെ മറന്നു നീ താണ്ടിയ ദൂരമെല്ലാം
    എന്നിലേക്കുള്ളതായിരുന്നല്ലോ .." <3 nice

    ReplyDelete