Monday, 3 December 2018

ഇതിന് മുന്നേ തന്നെ അവർ ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടാകില്ല.നാഥനില്ലാത്ത അനേകം പട്ടികളിൽ ഒരുത്തി.കെയർ ടാകർ കണ്ടെടുത്തതാണ്.അന്ന് മുതൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്ല ഒരു പഞ്ഞിമേതയും അവർ ഒരുക്കിയിരുന്നു.തനിക്ക് ഒരു പ്രത്യേക പാത്രവും ഉണ്ടായി.ഇതുവരെ നാഥനില്ലാത്തത്തിന്റെ ദുഃഖം അവിടെ എത്തിയപ്പോൾ ആണ് മാറിയത്.

സുഭിക്ഷമായി ഭക്ഷണത്തോടൊപ്പം രാവിലെയും രാത്രിയും തന്നെയും കൂട്ടി നടക്കാൻ പോവും.ആദ്യമായി കഴുത്തിൽ ചുവന്ന കോളർ വീണ ദിവസം എന്തൊരു സന്തോഷമായിരുന്നു.ഈ ലോകത്ത് താൻ ഒറ്റയ്ക്കല്ല എന്ന് തോന്നി.

അതൊരു സാദാരണ വീട് ആയിരുന്നില്ല.100 ഇൽ അധികം ആളുകൾ അവിടെ ഉണ്ട്.വലിയ ഹാളിൽ അവർ എപ്പോഴും തിരക്കിട്ട പണിയായിരിക്കും.ചിലർ തന്നെ ശ്രദ്ധിക്കാറുണ്ട്.മറ്റു ചിലർക്ക് ആ കമ്പ്യൂട്ടർ ഇൽ നിന്ന് കണ്ണുയർത്താൻ തന്നെ നേരം ഇല്ല.തനിക്ക് കൂട്ടിനു അവിടെ കുട്ടികൾ ആരും ഇല്ല.ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ..മുതിർന്നവർക്ക് ഇതാണ് കുഴപ്പം.പണി കഴിഞ്ഞു അവർക്ക് നേരമില്ല.

അന്നൊരിക്കൽ അവർ തന്റെ തൂക്കവും വലിപ്പവും ഒക്കെ നോക്കുന്നത് കണ്ടു.ഒത്തുക്കത്തോടെ അവർ പറഞ്ഞതെല്ലാം അനുസരിച്ചത് കൊണ്ട്‌ അവർക്ക് തന്നെ പേരുത് ഇഷ്ടായി.

"ഇവൾ മതി..ഇവൾക്ക് വല്യ വലുപ്പമില്ല..നല്ല ഇണക്കത്തിൽ നിൽക്കുന്നുണ്ട്.."

പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.അങ്ങനെ ഒരിക്കൽ കെയർ ടാകർ നേരത്തെ വന്നു വിളിച്ചു.കുളിപ്പിച്ചു.രോമങ്ങൾ ചീകി മിനുക്കി.തന്റെ പത്രത്തിൽ വേണ്ടതിലതികം ഭക്ഷണം വിളമ്പി.വേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നു.പക്ഷെ കെയർ ടാകർ കരയുന്നത് ആണ് കണ്ടത്.കുരച്ചു ചോദിച്ചപ്പോൾ അദ്ദേഹം തന്നെ കെട്ടിപിടിച്ചു.ആ കണ്ണുനീർ രോമങ്ങളിൽ വന്നു വീണപ്പോൾ എന്തെന്നില്ലാത്ത ഒരു കുളിര്. ഈ വീട്ടിൽ നിന്നും തന്നെ പറഞ്ഞയാക്കുകയാണോ..അതാണോ കെയർ ടാകർ കരയുന്നത്..തനിക്ക് ഇവിടേം വിട്ട് പോകണ്ട.. നല്ലവനായ കെയർ ടാകർ നേയും..തന്റെ പ്രത്യേകം ഉള്ള പത്രവും..ഈ വീടും ഒന്നും വിട്ട് തനിക്ക് പോകണ്ട..

കരഞ്ഞു കൊണ്ട് തന്നെ അദ്ദേഹം തന്നെ ഒരു ജാക്കറ്റ് ധരിപ്പിച്ചു. ഇത് പാതിവില്ലാത്തതാണ്.

"അവളെ അതിൽ കേറ്റി ഇരുത്തു.."

അദ്ദേഹം ഒന്നും മിണ്ടാതെ തന്നെ ഒരു ചെറിയ ഇരുമ്പു പെട്ടിപോലെ തോന്നിക്കുന്ന ഒരു വാഹനത്തിൽ ഇരുത്തി.തന്റെ പ്രിയപ്പെട്ട പാത്രം ..ഇഷ്ടമുള്ള ഫുഡ് നിറച്ചു അതിൽ വച്ചു..കഴുത്തിലെ ചുവന്ന കോളർ അഴിച്ചു മാറ്റി..പ്രിയപ്പെട്ടത് എന്തൊക്കെയോ നഷ്ടമാകുന്ന പോലെ തോന്നുന്നു..

പെട്ടെന്ന് അവർ വാഹനത്തിന്റർ കണ്ണാടി ജാലകം അടച്ചു കളഞ്ഞു.ഭയം ഉള്ളിൽ നുരഞ്ഞു കേറുന്നു.കുരച്ചു നോക്കി.അവർ കേൾക്കുന്നില്ല.കെയർ ടാകർ അവിടേം വിട്ട് പോകുന്നത് കണ്ടു.പിന്നെയും കുറച്ചു നോക്കി.അദ്ദേഹം കേൾക്കുന്നില്ല.ആരും കേൾക്കുന്നില്ല.

പേടികൊണ്ട തലതാഴ്ത്തി കിടന്നു.ഒന്നു വേഗം തന്നെ പുറത്തിറക്കി വിടണം എന്ന് ദൈവത്തോട് അപേക്ഷിച്ചു.

വലിയൊരു പെട്ടിക്കുള്ളിൽ ആണ് ആ പെട്ടി വച്ചത്.പെട്ടി ആകാത്ത വച്ചു അവർ അതിന്റെ വാതിലുകൾ അടച്ചു.ചുറ്റും ഇരുട്ടു മാത്രമാണ്.കുറച്ചു നോക്കി.ഇല്ല ആരും കേൾക്കാൻ ഇല്ല.പേടകത്തിൽ അധികം അനങ്ങാതിരിക്കാൻ അവർ ബെൽറ്റ് ഇട്ടിരുന്നു.

വലിയൊരു ശബ്ദം കേൾക്കാൻ തുടങ്ങി. തന്റെ പേടകം വച്ച വാഹനം അനങ്ങാൻ തുടങ്ങിയിരിക്കുന്നു.അത് മുകളിലോട്ട് പോവുകയാണ്.വായു മർദം കൂടി കൂടി വന്നു.ചെവി പൊട്ടുന്നപോലെ തോണി.വേദനകൊണ്ട് മുരണ്ടു.കുറക്കാൻ ഉള്ള ആരോഗ്യം ഇല്ല.

വീണ്ടും വീണ്ടും ഇയരങ്ങളിലേക്ക് പോവുകയാണ്.
വാഹനം ചെറിയുന്ന പോലെ തോന്നി.അതിൽ നിന്ന് അനക്കങ്ങൾ കേൾക്കാൻ തുടങ്ങി.തല താഴ്ത്തി കാലുകൾ തലയിൽ വച്ചു കിടന്നു.പേടകത്തിന്റെ കുലുക്കം പിന്നെയും കുറെ നേരം തുടർന്ന്.

ഒടുവിൽ കുലുക്കം കുറച്ചു കുറഞ്ഞപ്പോൾ മെല്ലെ തലപൊക്കി പുറത്തേക്ക് നോക്കി.എവിടെയാണെന് ഒരു എത്തും പിടിയും കിട്ടുന്നില്ല. പുറത്തു മൊത്തം ഇരുട്ട്.താഴെ ഒരു പന്തു പോലെ എന്തോ ഒന്ന്.അതല്ലാതെ വേറെ ഒന്നും കാണാനില്ല.കെയർ ടാകർ ഇല്ല.വീട് കാണ്മാനില്ല.വീണ്ടും അനാഥത്വം അനുഭവിക്കേണ്ടി വരുമോ.ഈ വലിയ പ്രപഞ്ചത്തിൽ താൻ ഒരിക്കൽ കൂടി ഒറ്റക്കായിരിയ്ക്കുന്നു.

പേടകം മെല്ലെ ചലിക്കുന്നുണ്ട്.ചുറ്റും ഇരുട്ട് മാത്രം.ഈ സർകീട് എപ്പോൾ അവസാനിക്കും.എന്തിനാണ് കെയർ ടാകർ കരഞ്ഞത്.ഇനി ഒരിക്കലും കാണാൻ ആകില്ലേ.
വിഷമം കൂടി ഉള്ളിൽ നിന്ന് പുറത്തു വന്നത് ഒഎസ് മോങ്ങൾ മാത്രം.

പേടകത്തിന്റെ ചൂട് കൂടുന്നുണ്ടോ.ചൂട് കൂടുന്ന പോലെ തോന്നുന്നു.ഈ ബെൽറ്റ് ഒന്ന് മാറ്റിയിരുന്നെങ്കിൽ.ചൂട് കാരണം ഒരു സ്വസ്ഥത ഇല്ല.നക്കി തുടക്കാൻ തല എത്തുന്നില്ല.ഇല്ല.എല്ലാം ഷെറിയാകും.നോക്കാം..

ചൂട് പിന്നെയും കൂടുന്നാണ്.വെള്ളത്തിന് ദാഹിക്കുന്നു.തന്റെ പ്രിയപ്പെട്ട പാത്രത്തിൽ തിന്നാൻ എന്തൊക്കെയോ വച്ചിട്ടുണ്ട്.ഒരു തുള്ളി വെള്ളമില്ല.എന്ത് ചെയ്യും.

ദാഹം അസഹനീയമാകുന്നു.മേലൊന്നും വയ്യാണ്ടായിരിക്കുന്നു.അവർ കേൾക്കാൻ വേണ്ടി ഒന്നു കൂടെ മോങ്ങി നോക്കി.കുരക്കാൻ ഉള്ള ശക്തി ഇല്ല.
ഇപ്പൊ തീരുമായിരിക്കും.കെയർ ടാകർ വരുമായിരിക്കും.തന്നെ ഇതില് നിന്നും പുറത്തെടുക്കാൻ.

ദേഹം കുഴയുന്ന പോലെ.വയ്യ.ഇതിൽ നിന്ന് പുറത്ത് കടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.മരണം തൊട്ട് അടുത്ത് നിൽക്കുന്ന പോലെ.കണ്ണടച്ചു കിടക്കാം.കണ്ണടക്കുമ്പോൾ കെയർ ടാകർ ന്റെ മുഖം.

"സർ..ലൈക്ക യുടെ സിഗ്നൽസ് നമുക്ക് ഇപ്പോൾ കിട്ടുന്നില്ല..അത് അനങ്ങുകയോ കിരക്കുകയോ ചെയ്യുന്നില്ല..ചത്തെന്ന തോനുന്നു.."

"അതെങ്ങനെ..10 ദിവസം നിൽക്കാൻ ചാൻസ് ഉണ്ട് എന്നാണല്ലോ നമ്മുടെ നിഗമനം.."

"പേടകത്തിന്റെ ചൂട് കൂടുതൽ ആണ്..അത് കാരണം ഡിഹൈഡ്രേഷൻ സംഭവിച്ചു കാണും.."

"ഹമ്മ..എന്തായാലും ലൈക്ക ഒരു റെക്കോര്ഡ് ആണ് ഉണ്ടാക്കിയത്..ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ജന്തു..ലൈക്ക.."

0 comments:

Post a Comment