Thursday, 27 December 2018

കാത്തിരിപ്പ്

പുലരാൻ തുടങ്ങുന്നെ ഉള്ളു..ഒരു പുൽചാടി ഇവിടെ ഒക്കെ കറങ്ങി നടക്കുന്നുണ്ട്. ഇവൻ പതിവുകാരനല്ല..പുല്ലിനിടയിലെ പുഴുക്കൾക്കും ഉറുമ്പിന്റെ കൂട്ടത്തിനും ഇവനൊരു ഭീഷണി ആണ്..
ചില്ലകളിൽ ഒരു കുഞ്ഞി കുരുവി കൂടുകൂടിയിട്ടുണ്ട്..ആദ്യം അവൻ വന്നു..ചോദിക്കാതെയും പറയാതെയും ഒരു കൂടു വച്ചു..പയ്യെ അവന്റെ പെണ്ണ് വന്നു..ഇപ്പൊ അവരുടെ സന്തതി പരമ്പരകളെ കാത്തിരിക്കുന്നു..അവൾ അടയിരിക്കുകയാണ്..
അത് കണ്ണുവച്ചിട്ടാണോ എന്നറിയില്ല..ആ വരയൻ പാമ്പ് ആ വഴിക്കോകെ നടക്കുന്നുണ്ട്.. പക്ഷെ അവൾ അവിടെ നിന്ന് മാറാറേ ഇല്ല..പിന്നെ അവിടെ ഒരു മുയലച്ചനും കുടുംബവും..ഈ അടുത്താണ് അവന്റെ പെണ്ണ് പെറ്റത്.. ഒരു 10,15 എണ്ണം കാണും..അവിടെ ഒക്കെ ഓടി നടക്കുന്നത് കാണാം..പുല്ലിനിടയിൽ അവർ ഒളിച്ചും പോത്തും കളിക്കുകയാണ്..
പിന്നെയും ഉണ്ട് ഒരുപാട് അതിഥികൾ.. അവരൊക്കെ ഉള്ളത് കൊണ്ടല്ലേ ഇവിടെ ഇങ്ങനെ കഴിഞ്ഞു പോണത്..
ശ്രീക്കുട്ടനും കുടുംബവും ഇവിടുന്ന് പോയിട്ട് ഒരുപാട് കാലമായി.. അവനൊരു 15 വയസ് ഉള്ളപ്പോ ആയിരിക്കും..പിന്നെ വേറേം കുറെ പേർ വന്നു..ഇടക്കൊക്കെ താമസിക്കാൻ..ഇപ്പൊ അടുത്തായി ആരും ഇല്ല..മുറ്റം ഒക്കെ കാടുപിടിച്ചു.. ഇവരൊക്കെ വന്ന് താമസമാക്കി..ശ്രീക്കുട്ടൻ ഒന്നു വന്നെങ്കിൽ..
ഒരിക്കൽ ഒരു കാർ വന്ന് നിന്ന്..പുതിയ താമസക്കാർ വീട് നോക്കാൻ വന്നതാകും എന്ന് തോന്നി..ഇതിടക്ക് ഇങ്ങനെ വരാറുണ്ട്..ഒരു കുടുംബം വന്നാ മതിയാർന്നു..അപ്പൊ കുട്ടികളും കാണും..അവരടെ കളിയും ബഹളവും..ഊഞ്ഞാലും..പിന്നെ ഇപ്പോത്തെ താമസക്കാർ ഇറങ്ങിക്കൊടുക്കണ്ടി വരും..അതിതിരി വിഷമം ആണ്..
കാർ ഇൽ നിന്നിറങ്ങിയ ആൾക് നല്ല മുഖപരിച്ചയം..ഈശ്വരാ.. നമ്മുടെ ശ്രീക്കുട്ടൻ അല്ലെ അത്..ആളാകെ മാറിപ്പോയി..ഇപോ നല്ലോണം തടിച്ചു..മുടിയൊക്കെ കുറെ പോയ്‌..ഇടക്കൊക്കെ നരച്ചു..കൂടെ മോൻ ആണെന്ന് തോന്നുന്നു..അവർ ഇവിടെ താമസിക്കാൻ വരുവനോ.. വേറെയും കുറച്ചാളുകൾ ഉണ്ട്..അവർ പറമ്പോക്കെ ഒന്ന് നടന്ന് കാണുവാന്.. ശ്രീക്കുട്ടൻ ഒന്നിങ്ങോട്ട് വന്നെങ്കിൽ..
ഭാഗ്യം..അവനെന്നെ കണ്ടു..
"മോന് അറിയോ..ഇത് ഞാൻ നട്ട മരമാ.."
"ആണോ..ഇത്ര വലിയ മരമോ.."
"ഞാൻ നടുമ്പോ അവൻ നിന്റെ അത്ര പൊക്കം പോലും ഇല്ലാർന്നു.. പിന്നെ ഞാൻ നല്ലോണം വെള്ളം ഒഴിച്ചും..വളം ഇട്ടും..വലുതാക്കി എടുത്തതല്ലേ ഇവനെ.."
"അതെയോ.."
"ഹമ്മ.."
"അപ്പൊ..നമ്മൾ ഇങ്ങോട്ട് താമസം മാറുനാനോ.."
"ഏയ്.. ഈ സ്ഥലം നമ്മൾ ഇവർക്ക് വിക്കാൻ പോവുആ..അവർ ഇതൊക്കെ പൊളിച്ചു മാറ്റി ഒരു ഷോപ്പിംഗ് മാൾ കൊണ്ടൊരും.."
"ഈ വീടും.."
"Hmm"
"അപ്പൊ ഈ മരവും.."
ശ്രീക്കുട്ടൻ മെല്ലെ  ഒന്ന് തൊട്ടു..
"ഹമ്മ.."
ശ്രീക്കുട്ടൻ വരാൻ പോണില്ല..

പിന്നെയും കുറെ നാളുകൾ കഴിഞ്ഞു..അവൻ വരുമെന്ന് പ്രതീക്ഷ ഒക്കെ പോയി..10 വയസ്സ് കാരൻ ചെറുക്കാൻ അല്ല ഇപ്പൊ..തിരക്കൊക്കെ കാണും..കുരുവികുഞ്ഞുങ്ങൾ ഭൂമി കാണാൻ പോവുന്നണെന്നു ചില സൂചനകൾ കിട്ടി തുടങ്ങി..മുയൽകുഞ്ഞുങ്ങൾ എത്ര പെട്ടെന്നാണ് തടിവെച്ചത്..പുൽച്ചടി ഇപ്പൊ ഇവിടെ സ്ഥിര താമസം ആക്കി..

ഒരുനാൾ വെളുക്കും മുന്നേ വീടിനു മുന്നിൽ കുറെ ആളുകൾ..വല്യ വണ്ടികൾ..അവർ വീടിനു മുന്നിൽ വല്യ മറ വച്ച് കെട്ടി..
"ഈ പുല്ലു മൊത്തം കത്തിക്ക്.."
അവർ ആ കാടിനു തീയിടുകയാണ്..ഈശ്വര..മുയൽകുഞ്ഞുങ്ങൾ..പുൽച്ചടി..വരയൻ പാമ്പ്..അവരൊക്കെ അറിഞ്ഞു കാണുമോ..പുകയും തീയും പടരാൻ തുടങ്ങി..
അതിൽ പെട്ട് വേണ്ടെറിയുന്ന ഉരുമ്പിൻ കൂട്ടം..പുൽച്ചടിയും അതിൽ പെട്ടുപോയ..മുയലുകൾ വിവരം അറിഞ്ഞെന്നു തോനുന്നു..അവർ ഓടിപ്പാഞ്ഞു നടക്കുന്നു. അതിൽ ചിലർ തീയിൽ പെട്ട് പോയ്‌..വെന്തു മരിച്ച അവരെ അവർ തൂക്കി എടുത്തോണ്ട് പോയി..ഇനിയും വേവിച്ചു തിന്നാൻ..വരയൻ പാമ്പിനെ കണ്ടപ്പോൾ അവർ വാദിനകൊണ്ടാടിച്ചു കൊന്നു..ഒരു യുദ്ധഭൂമി പോലെ ആയി..ഒന്നു രണ്ടു മണിക്കൂർ കൊണ്ട് പുല്ലു മൊത്തം അവർ കരിച്ചു കളഞ്ഞു
ചില്ലയിൽ കുരുവികൾ ബഹളം വെക്കുന്നു..അവർക്ക് അപകടം മണക്കുന്നു..ഭൂമി കാണാത്ത കുഞ്ഞുങ്ങൾ..
"അടുത്തത്..ആ മരം മുറിക്കണം.."
അതാ..മരമാറുക്കുന്ന മെഷീൻ ആയി അവർ വന്നു കഴിന്നു..പറന്നുന്പോകൻ പറയണം എന്നുണ്ട്..കരഞ്ഞു ബഹളം വെക്കുന്ന കുരുവികൾ..ഞരമ്പുകൾ മുറിയുന്ന വേദന..അതങ്ങനെ ആഴത്തിൽ ഇറങ്ങി ചെല്ലുകയാണ്..തളർന്നു തുടങ്ങി.. ഇടവിടാതെ ആ മെഷീൻ പിന്നേം ഉള്ളിലേക്ക്..കുരുവികൂടിരുന്ന ചില്ല വല്ലാതെ കുലുങ്ങുന്നു..അവരുടെ കൂട് നിലത്തു വീണു..ഭൂമി കാണാതെ അവരുടെ കുഞ്ഞുങ്ങളും പോയി..അവരെ കൊതിച്ച വരായനും പോയി..ഉറക്കെ കരഞ്ഞു കൊണ്ട് കുരുവികൾ പറന്നകലുന്നത് കണ്ടു..
വല്ലാതെ ഇളകുന്നുണ്ട്..കയറു കെട്ടി ..തളർന്നു വീഴുന്ന ദേഹത്തെ അവർ എടുത്തു മാറ്റാൻ തയ്യാറായിരുന്നു..
ഇതിനായിരുന്നോ നീ വന്നത്..ഇത്രയും കാലം കാത്തിരുന്നിട്ട്.. ഇതിനായിരുന്നോ നീ വന്നത്

0 comments:

Post a Comment