Tuesday, 25 December 2018

കാവൽ


"എപ്പോഴായിരുന്നു സംഭവം?"
"ഒരു 10 ..10.30 ആയിക്കാണും.."
"എന്തൊക്കെ പോയി.."
"10 പവനും ഒരു 5000 രൂപയും പോയിക്കാണും..അമ്മിണിന്റെ മോൾടെ കല്യാണത്തിന് പോകുമ്പോ ഇടാൻ വേണ്ടി എടുത്തു വച്ചതാ..അതാ ഇപ്പൊ പോയത്.."
"എന്താ സംഭവിച്ചത്.."
"തെന്മഴ സീരിയൽ കണ്ട് അത്താഴം കഴിച്ചു കിടന്നതാ..അതിലെ സഞ്ചിനി പാണ്ഡേ icu ഇലാണ്.. അവരുടെ മരുമോൾ പാലിൽ വിഷം കലക്കി കൊല്ലാൻ നോക്കിയതാ..അതിന്റെ വിഷമത്തിൽ ഉറക്കമില്ലാണ്ട് കിടക്കുമ്പോ ഒരു ശബ്ദം കേട്ടു..ചെന്ന് നോക്കുമ്പോ അകതലത്തിലേക്ക് കയറിട്ട് ഒരാൾ ഇറങ്ങുന്നു..മുഖം ഒക്കെ മൂടിയിട്ട്.. ഒച്ചവെക്കാൻ നോക്കിയപ്പോ എന്റെ കഴുതേപിടിച്ചു ഒരു തള്ള്.. ഞാൻ തെറിച്ചു പോയി ടീപോയ്‌ ഇൽ അടിച്ചു വീണു..അപ്പോ തന്നെ ബോധം പോയി..പിന്നെ ഉണർന്നു നോക്കുമ്പോ അവന് എല്ലാം അടിച്ചു മാറ്റി പോയി.."
"അപ്പൊ നിങ്ങൾ ഇവിടെ ഒറ്റക്കാനോ താമസം.."
"അല്ല..ഭർത്താവും മോനും ഉണ്ട്.."
"അപ്പൊ അവരവിടെ പോയി.."
"അവർ ശബരിമല ശാസ്താ സംരക്ഷണത്തിന് സമരപ്പന്തലിൽ നാമജപതിന് പോയതാ.."
"ആഹ് ..പസ്റ്റ്.."

0 comments:

Post a Comment