Friday, 28 December 2018

പരലോകം

അന്നൊരു ഹർത്താൽ ദിവസമായിരുന്നു.. സുഹൃത്തിന്റെ കല്യാണത്തിന് പോയി തിരിചു പോകുന്ന വഴിക്ക് വണ്ടി പണി തന്ന നശിച്ച ദിവസം..പാതിരാത്രി പല്ലിളിച്ചു കാണിച്ചു കൊണ്ട് പേടിപെടുത്തുന്നു..അങ്ങാടിമുക്കിൽ അങ്ങനെ ഒറ്റപ്പെട്ടു ഇരിക്കുന്നു..ആരെ ഒന്ന് വിളിക്കും..ഒരു സഹായത്തിന്..വണ്ടി നന്നാക്കുന്ന വല്ലവരേം കിട്ടുമോ..ചങ്ക് ഇപ്പൊ കല്യാണരാത്രി ആഘോഷിക്കുകയായിരിക്കും..അവനെ വിളിച്ചു ശല്യപ്പെടുത്തണ്ട..നേരം വെളുക്കും വരെ ഇവിടെ എങ്ങാൻ ഇരിക്കാം..
ഫോൺ തുടരെ പാട്ടു വച്ച് ചാർജ് ഔട്ട് ആയി ഒരു വഴിക്കായി..ശാന്തഗൗരവപൂര്ണമായ രാത്രി..വെളുക്കും വരെ അവിടെ ഒരു ജ്വല്ലറി തിണ്ണയിൽ ഇരിക്കാൻ വിചാരിചു..

എത്ര നേരം കഴിഞ്ഞെന്ന് അറിയില്ല..ഒരാൾ ആ വഴിക്ക് നടന്ന് വന്നു..നേരം വെളുത്തോ..
"ചേട്ടാ..സമയം എന്തായി.."

അങ്ങേര് ആകെ ഒന്ന് വിരണ്ടപോലെ ചുറ്റും നോക്കി..തന്നെ തന്നെ ആണോ ഉദ്ദേശിക്കുന്നത് എന്നപോലെ എന്നെ നോക്കി

"അതേ..ചേട്ടനെ തന്നെ.."

പെട്ടെന്നു അങ്ങേരുടെ മുഖത്തു ഒരു ചിരി പടർന്നു..കുന്നും കുഴികളും നിറഞ്ഞ ആ മുഖത്തു ഒരു ഭീകരമായ തണുത്ത ചിരി..

"നിനക്ക് എന്നെ കാണാൻ പറ്റുന്നുണ്ടോ ദ.."

"അതെന്താ..നല്ല കലക്കൻ ആയിട്ട് കാണാം..സമയം എന്തായി.."

"ആർക്കറിയാം..സമയം കാലം ഒന്നും ഇല്ലാത്ത ഒരാളാണ്..അല്ല നിനക്ക് ഇതെങ്ങനെ പറ്റി.."

"അതെന്താ ചേട്ടാ.."

"അല്ല..ഈ മരിച്ചവരെ മനുഷ്യന്മാർക്ക് കാണാൻ പറ്റില്ലെന്ന പറയ..ഇനി നീ മറ്റേ..മെന്റാലിസ്റ് വല്ലോം ആണോ.."

"ഒന്ന് പോ ചേട്ടാ..രാത്രി പേടിപ്പിക്കാതെ.."

"സത്യാടാ.. മനുഷ്യന്മാരെ വിശ്വസിച്ചിലിലും പ്രേതങ്ങൾ വിശ്വസിക്കാം.."

എവിടുന്നോ ഒരു കാറ്റടിച്ചപ്പോ അറിയാതെ ഒരു കുളിര് അകത്ത് കേറി...

അങ്ങേരു വന്ന് അരികിൽ ഇരുന്നു..

"എന്നാലും ഒരു മഹാസംഭവം തന്നെ.."

"എന്താ ചേട്ടാ പേടിപ്പിക്കാതെ.."

"അല്ലടാ ചെറുക്ക..ഇനി ഇപ്പൊ ഞാൻ മറ്റേ യൂണിഫോം ഇട്ട് വരനായിരിക്കും..മറ്റേ വെള്ളെം വെള്ളെം.."

ഇയാൾക്ക് പ്രാന്ത് ആയിരിക്കും..അധികം അടുത്ത് ഇരിക്കേണ്ട..

"ശേ..നീ ഇങ് അടുത്ത് വാ.."

അങ്ങേരെ ന്നെ പിടിച്ചു അടുത്തിരുത്തി..
"ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ.."

"ആരെ..ചേട്ടനെ..?"
"എന്നെ അല്ലടാ..ചതുപോയവരെ.."

"എയ്യ്.."

"എന്ന ഇത് മറ്റേതാ.."

"എന്ത് മറ്റേത്"

"അതേ..നിങ്ങൾക്ക് ഉള്ളത് പോലെ ഞങ്ങൾക്കും ഒരു ലോകം ഉണ്ട്..ഇവഡോകെ തന്നെ..അവിടെ ഞങ്ങളും നിനങ്ങളെ പോലെ ചോരേം നീരും ഒക്കെ ഉള്ളവരാ..ഞങ്ങൾ നിങ്ങളെ കാണും..പക്ഷെ നിങ്ങൾക്ക് ഞങ്ങളെ കാണാൻ ആകുല്ല..പക്ഷെ..ഇടക്ക്..ചില ദിവസങ്ങളിൽ.. ചില സമയങ്ങളിൽ..നിങ്ങളുടെ ലോകവും ഞങ്ങളുടെ ലോകവും തമ്മിൽ ഒന്നിക്കും..വളരെ കുറച്ചു സമയത്തേക്ക്..ആ സമയത്തു..നിന്നെ പോലെ ഉള്ള ഭാഗ്യവന്മാർക്ക് കാണാം..അതാണ് ഇപ്പൊ നടന്നത്.."

ഇങ്ങേരു കഞ്ചാവ് തന്നെ..

"ചേട്ടാ.. എന്താടിച്ചുള്ള വരവാണ്..ഒടുക്കത്തെ കിക്ക്‌ ആണല്ലോ.."

"എടാ..കിക്ക്‌ പോയവന്റെ അടുത്ത് ആണോ നീ എന്താ അടിച്ചേ എന്ന ചോദിക്കണേ.."

"അല്ല..അപ്പൊ പ്രേതച്ചേട്ടൻ.."

"പ്രേതച്ചേട്ടണോ..മര്യാദയ്ക്ക് എന്റെ പേര് പറയാടാ.."

"എന്താ ചേട്ടന്റെ പേര്"

"ദിവാകരൻ"

"കൊല്ലം നല്ല പേര്..അല്ല...അപ്പൊ ദിവാകരൻ ചേട്ടൻ ഇപോ ഇങ്ങോട്ട് വന്നതെന്തിനാ.."

"അത് ചുമ്മാ.. ഒരാളെ കാണാനാ.."

"ആരെ..ഭാര്യയെ..?."

"ആ ശവതിനെ ആർക്ക് കാണണം.."

"പിന്നെ..മക്കളെ.."

"അതിന് മക്കൾ എവിടെ.."

"പിന്നെ ആരെയാ.."

ആളൊന്നു നാണം കൊണ്ട് ചുവന്നു..

"സൗദമിനിയെ.."

"അതാര.."

"അത് അയൽക്കാരിയാ.."

"ഇഹ്ഹ്..?"

"ഹമ്മ.."

"അതെന്താ.. നിങ്ങൾ തമ്മിൽ പ്രേമാ.."

"ആഹ്..മരിക്കാണെന് മുന്നേ അവൾ ആ വേലികൾ വന്ന് കുറെ കിന്നാരം പറയുവർന്നു..അത് കണ്ടിട് ഭാര്യെന്റെ കയ്യിൽ നിന്ന് കുറെ തല്ലും കിടീട്ടുണ്ട്..പക്ഷെ മരിച്ചു കഴിഞ്ഞപ്പോ ആണ് മനസിലായത്.."

"എന്ത്.."

"അവൾക്കെനോട് മുടിഞ്ഞ പ്രേമം ആയിരുന്നെന്.."

"അതെങ്ങനെ മനസ്സിലായി.."

"മരിച്ചു ഞാൻ കിടക്കുമ്പോ അവൾ എന്റെ അരികിൽ വന്നു മരണ കരച്ചിൽ ആയിരുന്നു..നെഞ്ചു തല്ലി കരച്ചിൽ..അവളുടെ അപ്പൻ ചത്തപ്പോ പോലും ഇങ്ങനെ കരഞ്ഞിട്ടില്ല.. നെഞ്ചത്തടിച്ചു കരച്ചിൽ.."

"എന്നിട്ട്"

"എന്നിട്ടെന്ത്..അവളും ഞാനും തമ്മിൽ എന്തോ ഡിങ്കോൽഫി ഉണ്ട് എന്ന് വിചാരിച്ചു ഭാര്യ കേറുവിച്ചു അവളുടെ വീട്ടിൽ പോയി..എന്റെ സഞ്ചായണത്തിന് പോലും അവൾ വന്നില്ല.."

"അല്ല..നിങ്ങൾ തമ്മിൽ വല്ലോം ഉണ്ടായൊരുന്നോ.."

"എന്ത്..ഞാൻ വെറും പൊട്ടാനല്ലർന്നോ..പിന്നെ...ഇപ്പൊ ഇടക്ക് അവളെ കാണാൻ പോകും.."

"ചേട്ടൻ അപ്പോ എപ്പോഴാ മരിച്ചത്.."

"ഞാൻ ഒരു 1999 ഇൽ എങ്ങനെ ആണ്.."

"എങ്ങനെ ആയിരുന്നു സംഭവം.."

"ഒന്നുള്ള..ഷാപ്പിലെ പാർട്ടി കഴിഞ്ഞു വന്നു കിടന്നതാ..പിന്നെ രാവിലെ എണീച്ചപ്പോ അവരെല്ലാം കൂടെ എന്റെ മൂക്കിൽ പഞ്ചിം വച്ച ഉമ്മറത്ത് കിടത്തിയെക്കുന്നത് കണ്ടു..ഞാൻ ഒന്നും അറിഞ്ഞില്ല.."

"അപ്പോ ഈ സ്വർഗ്ഗത്തിലൊട്ടും നരകത്തിലൊട്ടും ഒന്നും പൊന്നില്ലേ.."

"എയ്യ്..സൗദമിനി വന്നിട്ട് പോകാം."

വീണ്ടും ഒരു നാണം..നല്ല രസുണ്ട് കഥ കേക്കാൻ..

"അതേ ചേട്ടാ..ഞാൻ ഒന്ന് മുള്ളിയെച്ചു വരാം.."

"നീ ഇവിടെ പൊക്കോട..അതിന് എന്തിനാ അങ്ങാണ്ട് പോണേ.."

"ഓ..ഒരു പ്രേതത്തിന്റെ മുമ്പിൽ നിന്ന് മുള്ളൻ ഒരു മടി.."

"ഒന്ന് പോടാ.നമ്മൾ എന്തൊക്കെ കണ്ടിയർക്കുന്നു.."

ഇച്ചിരി മാറിപ്പോയി മുള്ളിയെച്ചു വന്നു നോക്കുമ്പോ മൂപ്പറേ കാണുന്നില്ല..ഇനി പ്രേതലോകത്തിന്റെ വാതിൽ അടഞ്ഞു കാനുയോ..എന്നാലും മാരക തള്ള് തന്നെ..

നേരം വെളുക്കാൻ ഇനിം സമയം ഉണ്ട്..മൂപ്പർ ഉണ്ടായിരുന്നേൽ രസയേനെ..

ചുമ്മാ അവിടെ  കിടന്നപ്പോ തന്നെ അങ്ങു ഉറങ്ങിപ്പോയി..രാവിലെ കടതുറക്കാൻ വന്നവർ വിളിച്ചപ്പോ ആണ് എണീച്ചത്..

"എന്താടോ ഇവിടെ കെടക്കുന്നെ.."

"ഒന്നുള്ള..എന്റെ വണ്ടി രാത്രി complaint ആയി..അപ്പൊ നേരം വെളുപ്പിക്കാൻ.."

"ആഹ് സ്ഥലം വീട്.."

അപ്പുറത്തെ പെട്ടികടയിൽ നിന്ന് ഒരു.മിനറൽ വാട്ടർ പൊട്ടിച്ചു മുഖം കഴുകി.. ഒരു ചായയും പാസ്സ് ആക്കി..വണ്ടി നന്നാക്കുന്ന ഒരാളെ സുഹൃത്ത് ഒപ്പിച്ചു തന്നു..അവനെ കാതിരിക്കുന്നനേരത് ആണ് പേപ്പർ നോക്കിയത്..നമ്മൾ എന്തായാലും സ്പോർട്സ് പേജ് ഇലെ തൊടങ്ങു..അങ്ങനെ നോക്കി വരുമ്പോ ഒരു പരസ്യം..

ചരമവാർഷികം..ദിവാകരൻ..12 ജാൻ 1999
ദുഃഖാർത്തരായ സഹോദരങ്ങൾ ദിനകരൻ..ദീപ..ദിവ്യ..

0 comments:

Post a Comment