Saturday, 3 November 2018

ലഹരി

അമ്മയുടെ അമ്മിഞ്ഞപ്പാലായിരുന്നു
ആദ്യത്തെ ലഹരി..
അതില്ലാതെ വയ്യന്നോർത്തു
ആർത്തു കരഞ്ഞതിൽ പിന്നെ..
അങ്ങാടി മധുരം..
ചുണ്ടിൽ എരിയുന്ന ചൂട്ടു...
വയറു കരിയുന്ന മദ്യം..
രക്തമുറയുന്ന മരുന്ന്..
കയ്യിൽ ഉഴറുന്ന പെണ്ണ്..
ഒടുവിൽ അവസാന നാളിൽ
ആശുപത്രി കിടക്കയിൽ
ലഹരി ജീവനോടായി..

0 comments:

Post a Comment