Monday, 5 November 2018

ഒരു കർഷകന്റെ മരണമൊഴി

കരിയുന്ന വിള കണ്ടെരിയുന്ന നെഞ്ചും
തുരുമ്പ് തിന്നു തുലയുന്ന പണിയായുധങ്ങളും..
പുരയിൽ പതിവുകാരനായ പട്ടിണിയും..
വിത്തെടുത്തു വിശപ്പു മാറ്റുന്ന പൈതങ്ങളും..
മാറ്റ് കുറയുന്ന പൊന്നു പോലെ
മൂത്തവളൊരുത്തിയും..
കണ്ണടച്ചിരുട്ടക്കും മേലധികാരികളും..
കണ്ണീരു കാണാത്ത കോവിലിലെ ദൈവങ്ങളും..
വീതിച്ചെടുക്കുക..
പണയമായി നല്കാനിനിയൊന്നും ഇല്ലാത്ത
എന്റെ പിണം..

0 comments:

Post a Comment