Friday, 2 November 2018

ഫ്രീക്കന്റെ ആത്മഹത്യക്കുറിപ്പ്


ഇത് ആത്മഹത്യക്കുറിപ്പല്ല..
കൊലപാതകത്തിന്റെ സാക്ഷിമൊഴി..
എന്റെ ചിന്തകൾക്ക്
കഞ്ചാവിന്റെ മണമുണ്ടായിരുന്നില്ല..
എന്റെ പ്രണയത്തിന്
ലഹരിയുടെ കൂട്ടുണ്ടായിരുന്നില്ല..
എന്റെ നേര് നിങ്ങൾക്ക് ഒരു നുണ..
നിങ്ങളെഴുതി തള്ളിയ ജാതകത്തിൽ..
ഞാൻ കണ്ടത് രാജയോഗമായിരുന്നു..
നിങ്ങളെനിക്ക് തീർത്ത കൂട്
തകർത്തു ഞാൻ പോകുന്നു..
പൊരുതി മടുത്ത പോരാളിയെപോലെ..
എന്റെ ശവത്തിനു മേൽ നിങ്ങൾ പൂമാലയിടരുത്..
എന്റെ ചിരിക്കുന്ന ചിത്രം തൂക്കരുത്..
അരികിൽ വന്ന് നല്ലവാക്ക് പറയരുത്..
നിങ്ങളുടെ കൈയിൽ
എന്റെ ചോര വീണ് ചുവന്നിരിക്കുന്നു..

0 comments:

Post a Comment