Thursday, 1 November 2018

ഇന്ന് ഞാൻ നാളെ നീ

കടലുകാണാൻ ഒക്കുമായിരുന്ന
കൊമ്പവർ മുറിച്ചു..
തണല് തന്ന കൈകളും അറുത്തു...
കാറ്റ് തഴുകുന്ന പൂക്കുലകളൊടിച്ചു..
കാത്തുവച്ചിരുന്ന കായ്കളും കട്ടു..
തന്നാരം കിളിയുടെ കൂടൊന്ന് തകർത്തു..
അവരുടെ പൈതങ്ങൾ ഉലകം കാണാതെ മരിച്ചു..
മഴുകൊണ്ട് വീഴുമ്പോൾ മരമോർത്തു..
ഇന്ന് ഞാൻ നാളെ നീ..

0 comments:

Post a Comment