Monday, 5 November 2018

ആവണി

കഴുത്തിൽ ചോര പൊട്ടിയൊഴുകുന്നു
കണ്ണു മൂടുന്നു..
മരിക്കാറായോ.. അറിയില്ല..കുട്ടികളുടെ ഒപ്പം വെയിൽ കായന് കിടന്നത് ഓർമയുണ്ട്..ഇടക്ക് കണ്ണുകൾ അടഞ്ഞുപോകുമ്പോൾ അവർ കളിക്കുന്നതാണ് കണ്ടത്..
പെട്ടെന്നു എവിടുന്നോ ഇടി നാദം പോലെ ദിക്കുകുലുക്കികൊണ്ടു വെടിയൊച്ച കേട്ടു..
കഴുത്തിനു താഴെ ചോരയുടെ ചൂട്..
ഉള്ളിൽ മുള്ളുകുത്തുന്ന വേദന..
പേടിച്ചു മാറി നിൽക്കുന്നുണ്ട് കുട്ടികൾ..
അവരെ അടുത്ത് വിളിക്കണം എന്ന് തോന്നി ..
പക്ഷെ ശരീരം അനങ്ങുന്നില്ല..
ശ്വാസത്തിന്റെ വേഗം ഇരട്ടിയാകുന്നു..
"ചത്തോ..?"
"ഇല്ല..പക്ഷെ ഇപ്പൊ ചാകും.."
"ഹമ്മ..ഇനി ഇതുങ്ങളെ എന്തു ചെയ്യും..?"
"അറിയില്ല.."
"ഇതുങ്ങളെ കൂടി അങ്ങു കൊന്നേക്ക്..വലുതായിട്ട എന്തിനാ.."
"താൻ ഒന്നു മിണ്ടതിരിക്കാഡോ..ഇതിനെ കൊന്നതിന് തന്നെ എന്തൊക്കെ പുലിവാല് വരും എന്ന് അറിയില്ല..അപ്പോഴാ.."
"പിന്നെ..ഇവിടെ മനുഷ്യന്മാർ ചാവുന്നു.. എന്നിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല..അപ്പോഴാ ഒരു പന്ന കടുവ.."

അവര് ഇതിനു മുന്പും ഇവിടെ വന്നിട്ടുണ്ട്..ആ ശബ്ദം ഇതിന് മുന്നേയും കേട്ടിട്ടുണ്ട്..അവർ മക്കളെ കൊല്ലും..തന്നെ കൊന്നപോലെ..തന്റെ പൂര്വികരെ കൊന്നപോലെ..കെട്ടിടങ്ങൾ കെട്ടിയുയർത്താൻ അവർക്ക് എന്റെ വീട് തകർക്കണം..മക്കളോട് ഓടിപോകണം എന്ന് പറയണം എന്നുണ്ട്..പക്ഷെ ദേഹമനങ്ങുന്നില്ല..മരണം തണുത്ത പുതപ്പ് പുതയ്ക്കുന്നു..അതിൽ ചൂടിന്റെ നേർത്ത വരകൾ സൃഷ്ടിച്ചു ചോരയൊഴുകുന്നു..

"താൻ അങ്ങോട്ട് മാറി നിലക്ക്..ഞാൻ കൊല്ലാം ഇവറ്റകളെ.."

പേടിച്ചു നിൽക്കുന്ന മക്കളെ നോക്കി അയാൾ തോക്കു ചൂണ്ടുന്നത് മനക്കണ്ണിൽ കാണാം..2 ഉണ്ടകൾ നിറച്ചു ലക്ഷ്യം വെക്കുന്നതും കാണാം..മക്കൾ ഭയന്ന് നിൽക്കുകയാണ്..അവരുടെ കാലുകൾ മണ്ണിൽ ഉറച്ചുപോയിരിക്കുന്നു..വയ്യ..ഇത് കണ്ടു നിക്കാൻ വയ്യ..അവരെ രക്ഷിക്കണം..

കുഞ്ഞുങ്ങൾക്ക് മേലേക്ക് എടുത്തു ചാടി
..വീണ്ടും ഒരു വെടിയൊച്ച..

കണ്ണുകൾ അവസാനമായി അടയുമ്പോൾ കുഞ്ഞുങ്ങൾ ഓടിമറയുന്നത് കണ്ടു..



0 comments:

Post a Comment